സര്‍ക്കാര്‍ ജോലിയില്‍ 35 ശതമാനം സംവരണം; നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ബിഹാറില്‍ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യംവെച്ച് പുതിയ തന്ത്രവുമായി നിതീഷ് കുമാര്‍

മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിഹാറില്‍ സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യംവെച്ച് പുതിയ തന്ത്രവുമായി നിതീഷ് കുമാറിന്റെ എന്‍ഡിഎ സര്‍ക്കാര്‍. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഹാറില്‍ സ്ഥിരതാമസക്കാരായ സ്ത്രീകളായ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്കുള്ള റിക്രൂട്ട്മെന്റുകളില്‍ 35 ശതമാനം സംവരണ പ്രഖ്യാപനം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉണ്ടായത്.

Also read – കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

സംസ്ഥാന സര്‍ക്കാര്‍ ജോലികളിലെ എല്ലാതലത്തിലുമുള്ള തസ്തികകളിലേക്കും ഇത് ബാധകമായിരിക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. കടുത്ത ഭരണവിരുദ്ധവികാരം നേരിടുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നിതീഷ്‌കുമാറിന്റെ നടപടി.
400 രൂപയില്‍നിന്ന് 1100 രൂപയായി കഴിഞ്ഞ മാസം സാമൂഹിക പെന്‍ഷനും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.

Chief Minister Nitish Kumar-led Bihar government announced 35% reservation for women ,only for Bihar natives.This will be applicable to all levels of posts in state government jobs

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News