നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷ് കുമാര്‍ സഖ്യം; ബിജെപി എംഎല്‍എയെ സ്പീക്കറാക്കാന്‍ നീക്കം

ബിഹാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡിഎ സര്‍ക്കാര്‍. സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തില്‍ ഉടന്‍ സഭാ സമ്മേളനം ചേര്‍ന്നേക്കും. ആര്‍ജെ ഡി അംഗമായ സ്പീക്കര്‍ അവാധ് ബിഹാരി ചൗധരിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് ഭരണകക്ഷി നേതാക്കള്‍ നല്‍കി കഴിഞ്ഞു.

ബിജെപി എംഎല്‍എ നന്ദകിഷോര്‍ യാദവിനെ സ്പീക്കറാക്കാനാണ് നീക്കം. അതോടൊപ്പം തന്നെ മറ്റ് മന്ത്രിമാരും ചുമതലയേല്‍ക്കും. ആര്‍ജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ബിജെപിക്ക് നല്‍കാനാണ് ധാരണ. നിതീഷ് കുമാര്‍ എന്‍ഡിഎയിലേക്ക് എത്തിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനായി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനുളള നീക്കം ബിജെപി ശക്തമാക്കി.

Also Read : സിപിഐ(എം) കേന്ദ്ര കമ്മിറ്റി അവസാന ദിവസത്തിലേക്ക്; മൂന്ന് ദിവസം നീണ്ടുനിന്ന യോഗം ഇന്നവസാനിക്കും

2019ല്‍ എന്‍ഡിഎയ്ക്കൊപ്പമായിരുന്ന ജെഡിയു 17 സീറ്റുകളിലാണ് അന്ന് മത്സരിച്ചിരുന്നത്. അതേ സീറ്റുകള്‍ തന്നെയോ കൂടുതലോ ഇത്തവണയും ജെഡിയു ആവശ്യപ്പെട്ടേക്കും. എന്‍ഡിഎയുടെ മറ്റ് ഘടകകക്ഷികളായ ലോക് ജനശക്തി പാര്‍ട്ടി, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാക്കളുമായും ബിജെപി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here