‘നിവിൻ പോളി ഈസ് ബാക്’, തള്ളിപ്പറഞ്ഞവർക്ക് മുൻപിൽ തലയെടുപ്പോടെ താരം’, ഡിജോ ജോസിന്റെ സംവിധാനത്തിൽ പുതിയ ലുക്ക്, വൈറലായി വീഡിയോ

വർഷങ്ങളായി നല്ല ഒരു സിനിമ ഇല്ലാതെ ബുദ്ധിമുട്ടുന്ന താരമായിരുന്നു നിവിൻ പോളി. സാറ്റർഡേ നൈറ്റ് അടക്കം വന്ന സിനിമകൾ എല്ലാം തന്നെ ബോക്സോഫീസിൽ തകർന്നടിഞ്ഞതോടെ മലയാള സിനിമയുടെ മുഖ്യധാരയിൽ നിന്ന് നിവിൻ പോളി മാറ്റി നിർത്തപ്പെട്ടിരുന്നു. ഇപ്പോഴിതാ ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ഡിജോ ജോസ് ആന്റണി ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന്റെ സൂചനയാണ് താരം പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്തുമസ് ദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ പ്രമോ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

ALSO READ: ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യംവെച്ച് ക്രിസ്മസ് വിരുന്നൊരുക്കി പ്രധാനമന്ത്രി

നിവിൻ പോളിക്കൊപ്പം ധ്യാൻ ശ്രീനിവാസനും മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എല്ലാവര്ക്കും ക്രിസ്മസ് ആശംസകൾ എന്ന് നേർന്നുകൊണ്ടാണ് തന്റെ പുതിയ ചിത്രത്തിന്റെ പ്രമോ വീഡിയോ നിവിൻ പോളിയും സംവിധായകൻ ഡിജോ ജോസ് ആന്റണിയും ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ഈ പ്രമോ വീഡിയോ യൂട്യുബിലും ഇപ്പോൾ തരംഗമാണ്.

ALSO READ: ചെന്നൈയിൽ ഐ.ടി ജീവനക്കാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; സുഹൃത്തായ ട്രാന്‍സ്മാന്‍ അറസ്റ്റിൽ

അതേസമയം, സോഷ്യൽ മീഡിയയിൽ ധാരാളം ബോഡിഷെയിമിങ് നേരിടേണ്ടി വന്ന താരം കൂടിയാണ് നിവിൻ പോളി. താരത്തിന്റെ വണ്ണം കൂടിയെന്നും മറ്റും കാണിച്ച് നിരവധി മോശം കമന്റുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും നിവിന്റെ വളർച്ചയെയോ മറ്റും ബാധിച്ചിരുന്നില്ല. എന്നാൽ പ്രേമം പോലുള്ള സൂപ്പർ ഹിറ്റ് സി സിനിമകൾ പുറത്തിറക്കിയ നിവിൻ അത്രതന്നെ സൂപ്പർഹിറ്റ് സിനിമകൾ പിന്നീട് നൽകാത്തതിൽ ആരാധകർ നിരാശയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News