
മികച്ച സിനിമകളും വലിയ ബോക്സ്ഓഫീസ് വിജയങ്ങളിലൂടെയും പ്രിയങ്കരനായ നടനായിരുന്നു നിവിന്‍ പോളി. എന്നാല്‍ ഒരു സമയം കഴിഞ്ഞപ്പോള്‍ മോശം സമയമായിരുന്നു താരത്തിന്‍റേത്.
മോശം സിനിമകളും തുടർ പരാജയങ്ങളും കാരണം വിമർശനങ്ങളും നടന് ഏറ്റുവാങ്ങേണ്ടി വന്നു. അതോടൊപ്പം ശരീരപ്രകൃതത്തിന്റെ പേരിലും നിവിൻപോളിക്കെതിരെ വിമർശനങ്ങളുണ്ടായിരുന്നു.
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നടന്‍ നിവിന്‍ പോളിയുടെ പുതിയ ട്രാന്‍സ്‌ഫൊര്‍മേഷന്‍ വീഡിയോ ആണ്. സ്‌റ്റൈലന്‍ ലുക്കിലുള്ള കിടിലന്‍ ട്രാന്‍സ്ഫര്‍മേഷന്‍ ചിത്രങ്ങളാണ് താരം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
ചിത്രം പങ്കുവച്ചതിനുപിന്നാലെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സംവിധായകന്‍ ജിതിന്‍ ലാല്‍, ശ്രിന്ദ, വിനീത് ശ്രീനിവാസന്‍, അനു സിത്താര, ദിവ്യ പ്രഭ, ടൊവിനോ തോമസ്, ബേസില്‍ ജോസഫ് തുടങ്ങി നിരവധി പേരാണ് നിവിന്റെ ചിത്രത്തിന് കമന്റ് ചെയ്തത്.
ബഹുമാനം എന്നാണ് നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ കമന്റ് ചെയ്തത്. നിവിന്റെ പുതിയ ലുക്ക് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
Also Read : ഇതെന്താ ടൈം മെഷീനിൽ കയറിയോ? പ്രേമത്തിലെ ജോർജിന്റെ ലുക്കിൽ എത്തി നിവിൻപോളി; സോഷ്യൽമീഡിയയിൽ തരംഗമായി വീഡിയോ
‘ഏഴ് കടൽ ഏഴ് മലൈ’ എന്ന റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് നിവിൻ പോളിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഈ സിനിമ അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എബ്രിഡ് ഷൈനിന്റെ ‘ആക്ഷൻ ഹീറോ ബിജു 2’ ആണ് ഇനി താരത്തിന്റെ മലയാളത്തിലെ ചിത്രം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

