
സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്നവരെ ജീവിതത്തില്‍ കണ്ടുമുട്ടാറുണ്ടെന്ന് നടൻ നിവിന്‍ പോളി. “നല്ല ഹൃദയത്തിന്‍റെ, നല്ല മനസിന്‍റെ ഉടമയാവുക.പരസ്പരം സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ട് പോകാൻ നമുക്ക് സാധിക്കും”- എന്നായിരുന്നു താരത്തിൻ്റെ വാക്കുകൾ.
കൊല്ലം കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ശ്രീമഹാദേവർ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. പേര് വെളിപ്പെടുത്താതെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ കഴിഞ്ഞ ദിവസം നടത്തിയ വിമർശനം നിവിന്‍ പോളിക്കെതിരെയാണെന്ന് പ്രചരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നിവിൻ്റെ പ്രതികരണം.
വീഡിയോ കാണാം:
ENGLISH NEWS SUMMARY: Actor Nivin Pauly says that in life he meets people who only look after their own interests and make threats. “Become the owner of a good heart and a good mind. We can move forward with love and happiness for each other,” were the words of the actor.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

