ഇതെന്താ ടൈം മെഷീനിൽ കയറിയോ? പ്രേമത്തിലെ ജോർജിന്റെ ലുക്കിൽ എത്തി നിവിൻപോളി; സോഷ്യൽമീഡിയയിൽ തരം​ഗമായി വീഡിയോ

nivin pauly

മലയാള സിനിമയിലെ മിനിമം ​ഗ്യാരന്റി നടൻ എന്ന വിശേഷണത്തിന് അർഹനായിരുന്നു ഒരു കാലത്ത് നിവിൻ പോളി. മികച്ച സിനിമകളും വലിയ ബോക്സ്ഓഫീസ് വിജയങ്ങളിലൂടെയും പ്രിയങ്കരനായ നടന് പിന്നീട് മോശം സമയമായിരുന്നു. മോശം സിനിമകളും തുടർ പരാജയങ്ങളും കാരണം വിമർശനങ്ങളും നടന് ഏറ്റുവാങ്ങേണ്ടി വന്നു.

അതോടൊപ്പം ശരീരപ്രകൃതത്തിന്റെ പേരിലും നിവിൻപോളിക്കെതിരെ വിമർശനങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ വിമർശകരുടെ വായടപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Also Read: കോമഡി എന്റെർറ്റൈനെറുമായി ബേസിൽ ജോസഫ്; ‘മരണ മാസ്സ്’ ഫസ്റ്റ് ലുക്ക് പുറത്ത്

ഫെബ്രുവരി 14 ന് ഒരു ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനം ചെയ്യാൻ ഖത്തറിൽ എത്തുന്നു എന്നറിയിച്ച് നിവിൻ പോളി പങ്കു വെച്ച വീഡിയോയിൽ നിവിനെ കാണാൻ പണ്ടത്തെ പ്രേമം സിനിമയിലെ ജോർജിന്റെ ലുക്കിലാണുള്ളത്.

കട്ടതാടി ലുക്കിൽ പച്ച ഷർട്ടിട്ടാണ് വീഡിയോയിൽ നിവിൻ പോളി ഉള്ളത്. ഇത് പ്രേമത്തിലെ ജോർജ് അല്ലേയെന്നാണ് കമന്റുകളിൽ ആരാധകർ ചോ​ദിക്കുന്നത്. പ്രേമത്തിലെ നിവിന്റെ ചിത്രവും വീഡിയോയ്ക്ക് അടിയില്ഡ കമന്റായി വരുന്നുണ്ട്.

Also Read: പട്ടുടുത്ത് മുല്ലപ്പു ചൂടി വധു, കസവ് മുണ്ടില്‍ സുന്ദരനായി വരന്‍; കൊട്ടും കുരവയും വാദ്യമേളങ്ങളുമായി കോവളത്ത് ഡൊമനികിനും കാമിലയ്ക്കും മാംഗല്യം

‘ഏഴ് കടൽ ഏഴ് മലൈ’ എന്ന റാം സംവിധാനം ചെയ്യുന്ന ചിത്രമാണ് നിവിൻ പോളിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഈ സിനിമ അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടർഡാമിൽ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എബ്രിഡ് ഷൈനിന്റെ ‘ആക്ഷൻ ഹീറോ ബിജു 2’ ആണ് ഇനി താരത്തിന്റെ മലയാളത്തിലെ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News