അനാവശ്യ വിവാദം നിയമസഭയില്‍ കൊണ്ടുവന്ന് പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങി: എ കെ ബാലന്‍

അനാവശ്യ വിവാദം നിയമസഭയില്‍ കൊണ്ടുവന്ന് പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങിയെന്ന് പ്രതികരിച്ച് എ കെ ബാലന്‍. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച അനാവശ്യ വിവാദങ്ങള്‍ക്ക് മുഖ്യമന്ത്രി കൃത്യമായി മറുപടി നല്‍കി. അടിയന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പില്‍ പോലും അതില്‍ ഉറച്ച് നിന്നില്ല. മുഖ്യമന്ത്രിയുടെ മറുപടിയില്‍ വിശ്വാസം ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു സഭയിലെ പ്രതിപക്ഷത്തിന്റെ ചെയ്തികളെന്നും എ കെ ബാലന്‍ പറഞ്ഞു.

READ MORE:രണ്ട് ചക്രവാതചുഴി; ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം, കേരളത്തിൽ 5 നാൾ മഴ തുടരും

അതേസമയം സോളാര്‍ വിഷയം അടിയന്തര പ്രമേയമായത് വിചിത്രവും സംശയാസ്പദവുമെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. പ്രതിപക്ഷത്തിന് ഇത് ബൂമറാങ്ങായി മാറി. വിഷയം ചര്‍ച്ചയ്‌ക്കെടുത്തതോടെ പ്രതിപക്ഷത്തിന് നാടകീയ രംഗം സൃഷ്ടിക്കാനായില്ല. പ്രതിപക്ഷം അക്ഷരാര്‍ത്ഥത്തില്‍ പകച്ചു പോയെന്നും ഉമ്മന്‍ ചാണ്ടിയെ ഇടതുപക്ഷം വേട്ടയാടി എന്ന ദുഷ്പ്രചരണം അവസാനിച്ചുവെന്നും എം ബി രാജേഷ് പറഞ്ഞു.

READ MORE:ഒക്ടോബര്‍ 4 ന് വിഴിഞ്ഞത്ത് ആദ്യ കപ്പല്‍: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News