‘വിദ്യാർഥികൾ വിദേശത്തേക്ക് പോകും മുമ്പ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള” ഒന്ന് കാണുക’ : സിനിമ മുന്നോട്ട് വയ്ക്കുന്ന സന്ദേശം ഓർമിപ്പിച്ച് എൻ കെ പ്രേമചന്ദ്രൻ എം പി

uk ok movie

ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന മാർഗ്ഗം അന്യ രാജ്യങ്ങൾ ആകുമ്പോൾ നമ്മുടെ രാജ്യത്തിന് നഷ്ടപ്പെടുന്നത് വിലമതിക്കാനാവാത്ത അവരുടെ ബുദ്ധിയും അദ്ധ്വാനവുമാണ്. കേരളത്തിൻറെ ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലത്തെ കുറിച്ചും, നമ്മുടെ നാടിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളെപ്പറ്റിയും വ്യക്തമായി പ്രതിപാദിക്കുന്ന ഒരു സിനിമയാണ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)”. ഈ സിനിമ കണ്ട് മനസ്സ് നിറഞ്ഞതായി എന്നാണ് എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു.

ഇതിലെ കഥാപാത്രങ്ങളുടെ പ്രകടനവും അദ്ദേഹം എടുത്തു പറയുകയുണ്ടായി. പ്രത്യേകിച്ച് രഞ്ജിത്ത് സഞ്ജീവിന്റെയും ജോണി ആന്റണിയുടെയും പ്രകടനം ഈ ചിത്രത്തെ മികച്ചതാക്കുന്നുണ്ട് എന്നും വിദ്യാർത്ഥികൾ വിദേശത്ത് പോകും മുമ്പ് സിനിമയൊന്ന് കാണുക എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ALSO READ; ‘ശൂന്യതയില്‍ നിന്ന് സാമ്രാജ്യം പിടിച്ചെടുത്തയാളാണ് ആ നടൻ’: സിബി മലയിൽ

ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിച്ച് അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള” (UKOK) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ ആണ് നിർവ്വഹിച്ചിരിക്കുന്നത്. നടൻ ശബരീഷ് വർമ്മ എഴുതിയ മനോഹര വരികൾക്ക് നേരം, പ്രേമം പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രാജേഷ് മുരുകേശൻ ഈണം പകർന്നിരിക്കുന്നു. എഡിറ്റർ-അരുൺ വൈഗ.

ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-സുനിൽ കുമരൻ,മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം-മെൽവി ജെ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, ഡിസൈൻസ്-യെല്ലോ ടൂത്ത്സ്, അഡ്വർടൈസിംഗ് – ബ്രിങ് ഫോർത്ത്, മാർക്കറ്റിംഗ്- റമ്പൂട്ടാൻ, വിതരണം-സെഞ്ച്വറി റിലീസ്,പി ആർ ഒ-എ എസ് ദിനേശ്, അരുൺ പൂക്കാടൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News