പട്ടികവർഗക്കാർക്കുള്ള എംപി ഫണ്ട് വിനിയോഗിക്കാതെ എൻ കെ പ്രേമചന്ദ്രൻ

പട്ടിക ജാതി പട്ടിക വർഗത്തെ കൈവിട്ട് കൊല്ലം മുൻ എംപി എൻകെ പ്രേമചന്ദ്രൻ. കഴിഞ്ഞ ലോക്‌സഭാ കാലയളവിൽ പട്ടികവർഗക്കാർക്കുള്ള എംപി ഫണ്ടിൽ ഒരു രൂപപോലും എൻ കെ പ്രേമചന്ദ്രൻ വിനിയോഗിച്ചില്ല. പട്ടികജാതിക്കാർക്ക്‌ എംപി ഫണ്ടിൽ അനുവദിച്ച മൂന്നു കോടിയിൽ 30 ലക്ഷം രൂപ മാത്രമാണ്‌ വിനിയോഗിച്ചതെന്നും വിവരാവകാശരേഖയിൽ പറയുന്നു.

പ്രാദേശിക ഫണ്ട്‌ വിനിയോഗത്തിൽ ‘കൊല്ലം മാതൃക’ എന്ന പേരിൽ പുറത്തിറക്കിയ വികസനരേഖ ബിഗ് ബഡായി എന്ന് വ്യക്തമാക്കുന്നതാണ്‌ വിവരാവകാശരേഖ. പാങ്ങോട്‌ കരിമ്പിൻപുഴ ഗായത്രിയിൽ ആർ ഗോപീകൃഷ്‌ണൻ, കുരീപ്പുഴ പാലുവള്ളി പുത്തൻവീട്‌ രേവതിയിൽ എ വിഷ്‌ണു എന്നിവർക്ക്‌ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ്‌ പട്ടികജാതി പട്ടിക വർഗ്ഗത്തോടുള്ള അനീതിയുടെ ചുരുൾ അഴിഞ്ഞത്.

ALSO READ: കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു

ജില്ലയിൽ 34 പട്ടികവർഗ കോളനിയിലായി 1829 കുടുംബങ്ങളുണ്ട്‌. 5201 ആണ്‌ ജനസംഖ്യ. കാണിക്കാർ, മലവേടർ, മലമ്പണ്ടാരം, മലവേടർ വിഭാഗങ്ങൾ ജില്ലയിലുണ്ട്‌. വിവിധ പദ്ധതികൾക്ക്‌ തുക അനുവദിച്ചതിന്റെ പട്ടിക പ്രേമചന്ദ്രൻ പ്രസിദ്ധീകരിച്ചപ്പോൾ ഒരിടത്തുപോലും ആദിവാസി വികസന പദ്ധതികളില്ല. കിഴക്കൻ വനമേഖലയിൽ ഏറ്റവും രൂക്ഷമായ വന്യമ്യഗശല്യം പ്രതിരോധിക്കുന്നതിനുള്ള നടപടിയുമുണ്ടായില്ല. പതിനേഴാം ലോക്‌സഭാ കാലത്ത്‌ എംപി ഫണ്ടിൽ 19.92 കോടി രൂപയുടെ പദ്ധതികൾക്ക്‌ ഭരണാനുമതി നൽകിയിട്ടുണ്ട്‌. ആകെ ഫണ്ടിൽ 7.5 ശതമാനം പട്ടികവർഗമേഖലകളിൽ ചെലവഴിക്കണമെന്നാണ്‌ മാനദണ്ഡം.

കഴിഞ്ഞ സെൻസസ്‌ പ്രകാരം 3,28,263 പട്ടികജാതിക്കാരാണ്‌ ജില്ലയിലുള്ളത്‌. പട്ടികജാതി മേഖലയിൽ 2019–24 കാലയളവിൽ മൂന്നു കോടി രൂപ ചെലവഴിക്കേണ്ടിടത്ത് 30 ലക്ഷം രൂപ മാത്രമാണ് വിനിയോഗം. വിവിധ പദ്ധതികൾക്ക്‌ ഭരണാനുമതി നൽകുന്നതിൽ 60 ലക്ഷം രൂപയുടെ വീഴ്ചവരുത്തി. 2014–19 ലെ കാലത്ത്‌ വിനിയോഗിക്കാതിരുന്ന 2.52 കോടി രൂപ തുടർന്നുള്ള ഘട്ടത്തിലേക്കും മാറ്റി.

ALSO READ: ‘ലിജോയല്ല അങ്കമാലി ഡയറീസിന്റെ ആദ്യത്തെ സംവിധായകൻ’, അദ്ദേഹത്തെ വിളിച്ച് ഞാൻ പറഞ്ഞു നിങ്ങള്‍ ഒരിക്കലും സംവിധാനം ചെയ്യരുതെന്ന്: ധ്യാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News