മരിച്ച് ഒരു മാസത്തിന് ശേഷം എൻഎം വിജയൻ്റെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി; ചോദ്യങ്ങൾക്ക് മറുപടിയില്ല

priyanka-gandhi-nm-vijayan

ഐസി ബാലകൃഷ്ണൻ എംഎല്‍എയെയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനേയും ഒഴിവാക്കി പ്രിയങ്ക ഗാന്ധിയുടെ എന്‍എം വിജയന്റെ വീട് സന്ദര്‍ശനം. നേതാക്കളുടെ തട്ടിപ്പിനിരയായി വന്‍ സാമ്പത്തിക ബാധ്യതയിലായി എന്‍എം വിജയന്‍ ആത്മഹത്യ ചെയ്ത് ഒരു മാസം പിന്നിട്ടപ്പോഴാണ് സന്ദര്‍ശനം. എംഎല്‍എ പ്രതിയായതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കേസ് നടക്കുകയാണല്ലോ എന്ന് മറുപടി പറഞ്ഞ പ്രിയങ്ക, ഇതേക്കുറിച്ചുള്ള മറ്റ് ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

എന്‍എം വിജയന്‍ മകന് വിഷം നല്‍കി കൊന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇതുവരെ മൗനം തുടരുകയായിരുന്നു പ്രിയങ്ക. മാധ്യമങ്ങളെ മാറ്റിനിര്‍ത്തി അവർ കുടുംബത്തെ കണ്ടു. പ്രിയങ്ക പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ മുന്‍നിര നേതാക്കള്‍ പ്രതിയായ സംഭവത്തില്‍ മറുപടിയൊഴിവാക്കി മടങ്ങാനായിരുന്നു ശ്രമം. കുടുംബത്തോടൊപ്പം നില്‍ക്കുമെന്ന് ഉറപ്പുനല്‍കിയതായി പ്രിയങ്ക മടങ്ങിയതിന് ശേഷം മകന്‍ വിജേഷും ഭാര്യ പത്മജയും പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

Read Also: എന്‍എം വിജയന്റേത് അസാധാരണമായ സംഘടനാ കൊലപാതകമെന്ന് എം സ്വരാജ്; പ്രതിഷേധത്തീയായി സിപിഐഎം മനുഷ്യച്ചങ്ങല

അതേസമയം, എന്‍ എം വിജയന്റെ ആത്മഹത്യക്ക് ശേഷം നിരന്തരം അധിക്ഷേപം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഡിജിറ്റല്‍ തെളിവുകളും പൊലീസിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News