‘കോണ്‍ഗ്രസ് വാക്ക് പാലിച്ചില്ല, തിരിഞ്ഞു നോക്കുന്നില്ല’; പരാതിയുമായി വയനാട് ഡി സി സി മുൻ ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം

nm-vijayan-wayanad-dcc

കോണ്‍ഗ്രസ് നേതൃത്വം തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയുമായി, കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വയനാട് മുൻ ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബം. കോഴിക്കോട് ഡി സി സി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ എത്തിയാണ് എന്‍ എം വിജയന്റെ കുടുംബം വീണ്ടും പരാതി ഉന്നയിച്ചത്. 2.49 കോടി രൂപയുടെ കടബാധ്യതയാണ് കുടുംബത്തിനുള്ളത്.

കോണ്‍ഗ്രസ് നേതൃത്വം വാക്ക് പാലിച്ചില്ലെന്ന പരാതിയുമായാണ് എന്‍ എം വിജയന്റെ കുടുംബം വീണ്ടും രംഗത്തുവന്നത്. നേതാക്കള്‍ ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ല. സാമ്പത്തിക ബാധ്യത തീര്‍ത്തുതരാമെന്ന കെ പി സി സി പ്രസിഡന്റ് നല്‍കിയ വാഗ്ദാനം നടപ്പായില്ലെന്നും എന്‍ എം വിജയന്റെ കുടുംബം വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിനായി കെ പി സി സി ചുമതലപ്പെടുത്തിയ ടി സിദ്ദിഖ് ഫോണ്‍ പോലും എടുക്കുന്നില്ല.

Read Also: ‘ആശാ വര്‍ക്കര്‍മാരുടെ പേരില്‍ കേരളത്തിൽ നടക്കുന്ന സമരം രാഷ്ട്രീയ ഗൂഢാലോചന’; ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനാണെന്നും പി പി പ്രേമ

അന്വേഷണ കമ്മീഷനായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് മാത്രമാണ് ഫോണില്‍ എങ്കിലും സംസാരിക്കാന്‍ കഴിയുന്നതെന്നും ഇവര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെ കാണാന്‍ കോഴിക്കോടെത്തിയ മകന്‍ വിജേഷും ഭാര്യ പത്മജയും വൈകിട്ട് എം എല്‍ എമാരായ ടി സിദ്ദിഖിനെയും എ പി അനില്‍കുമാറിനെയും കണ്ട് ചര്‍ച്ച നടത്തി മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News