ശശികലയ്‌‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്‌

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്‌ത വി കെ ശശികലയ്‌‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്‌. ജയിലിൽ വിഐപി പരിഗണനയെന്ന കേസിൽ വാദം കേൾക്കാൻ ഹാജരാകാതിരുന്നതിനെ തുടർന്ന് ലോകായുക്ത പ്രത്യേക കോടതിയാണ്‌ ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചത്‌.

2017ൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികലയ്‌ക്ക്‌ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രത്യേകാവകാശങ്ങളും പ്രത്യേക പരിഗണനകളും ലഭിക്കുന്നതിന് ജയിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായാണ്‌ കേസ്‌. മറ്റൊരു പ്രതിയായ ശശികലയുടെ ഭർതൃസഹോദരി ഇളവരശിക്കെതിരെയും കോടതി ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചു. വാദം കേൾക്കുന്നത് ഒക്ടോബർ അഞ്ചിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here