
ഐ.പി.എല്ലില്‍ അടുത്തൊരു സൂപ്പര്‍ പോരാട്ടം നടക്കാന്‍ പോവുകയാണ് മേയ് 10ന്. മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് പോരാട്ടം. എന്നാല്‍, ഈ സീസണിലെ മോശം പ്രകടനത്തിനു പുറമെ പുതിയൊരു പ്രതിസന്ധി നേരിടാന്‍ പോവുകയാണ് മുംബൈ ഇന്ത്യന്‍സ്. കാരണം മറ്റൊന്നുമല്ല. ടീമിനെ നയിക്കാന്‍ ക്യാപ്റ്റനുമില്ല, വൈസ് ക്യാപ്റ്റനുമില്ല. അതിനാല്‍, ആര്‍.സി.ബിക്കെതിരെ ആരു ടീമിനെ നയിക്കുമെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.
ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ ക്യാപ്റ്റന്‍. എന്നാല്‍, പരിക്ക് കാരണം മത്സരത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് ഹാര്‍ദിക്. അതിനാല്‍ ആര്‍.സി.ബിക്കെതിരായ മത്സരത്തിലും ഹാര്‍ദിക് കളിച്ചേക്കില്ല. സൂര്യകുമാര്‍ യാദവാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. എന്നാല്‍, ഗര്‍ഭിണിയായ സൂര്യകുമാറിന്റെ ഭാര്യ ഈയാഴ്ച കുഞ്ഞിനു ജന്മം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍, സൂര്യകുമാറും മത്സരത്തില്‍നിന്ന് വിട്ടുനിന്നേക്കും. ഇതോടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമില്ലാത്ത സ്ഥിതിയിലാകും മുംബൈ. ഇവര്‍ക്ക് പകരം ആരു മുംബൈയെ നയിക്കണമെന്ന കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനമായിട്ടില്ല.
Also Read: ഐപിഎൽ 2026 ഫൈനൽ വേദി ബംഗളുരുവിൽ നിന്നും മാറ്റിയതിന് കാരണം ഇതാണ്
ഹാര്‍ദിക്കിനും സൂര്യകുമാറിനും പകരം പല പേരുകളും മുംബൈ മാനേജ്‌മെന്റിന്റെ പരിഗണനയിലുണ്ട്. തുടര്‍ച്ചയായ തോല്‍വികള്‍ കാരണം വരാനിരിക്കുന്ന ഓരോ മത്സരവും മുംബൈയ്ക്ക് നിര്‍ണായകമാണ്. അതിനാല്‍, വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ ക്യാപ്റ്റന്‍ ആരാകണമെന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്റ് തീരുമാനമെടുക്കുകയുള്ളൂ.
മുംബൈ ബൗളിങ് നിരയിലെ പ്രമുഖനായ ജസ്പ്രീത് ബുംമ്രയാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള ആള്‍. താരത്തിന്റെ പേര് മാനേജ്‌മെന്റിന്റെ മുമ്പിലുണ്ട്. എന്നാല്‍ ഐ.പി.എല്ലില്‍ ഇതുവരെ ബുംമ്ര ടീമിനെ നയിച്ചിട്ടില്ല. കൂടാതെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്ന കാര്യത്തില്‍ താരം ഇതുവരെ അഭിപ്രായവും പുറത്തുപറഞ്ഞിട്ടില്ല. യുവതാരമായ തിലക് വര്‍മ്മയും ചിലപ്പോള്‍ പരിഗണിക്കപ്പെട്ടേക്കാം. ആര്‍.സി.ബിയുമായുള്ള മത്സരത്തിനു ഇനി വെറും മൂന്നുദിവസങ്ങള്‍ മാത്രം ശേഷിക്കുന്നതിനാല്‍ ക്യാപ്റ്റന്‍സി സംബന്ധിച്ച് വൈകാതെ മുംബൈ മാനേജ്‌മെന്റ് തീരുമാനമെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

