ബത്‌ലഹേമില്‍ മാത്രമല്ല ഇങ്ങ് ഇന്ത്യയിലും ഒരിടം മൂകമാണ്; സമാധാനം സ്ഥാപിക്കാന്‍ ഇനി എത്രനാള്‍?

ഇസ്രയേല്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ബത്‌ലേഹം ക്രിസ്മസ് ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ മൂകമാണ്. തുടര്‍ച്ചയായുള്ള ബോംബാക്രമണങ്ങളില്‍ പലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങളുടെ പോലും ശ്വാസം നിലയ്ക്കുമ്പോള്‍, ഇങ്ങ് ഇന്ത്യയില്‍ കലാപങ്ങള്‍ തുടര്‍ക്കഥയാവുന്ന മണിപ്പൂരിലും ക്രിസ്മസ് ആഘോഷങ്ങളില്ല, ആരവങ്ങളില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പൂര്‍ണമായും ആഘോഷങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ് കുക്കി വിഭാഗം.

ALSO READ:  നാവില്‍വെച്ചാല്‍ അലിഞ്ഞുപോകും; അരമണിക്കൂറിനുള്ളിലുണ്ടാക്കാം കിടിലന്‍ താറാവ് മപ്പാസ്

ക്രിസ്മസ് ദിനത്തില്‍ മണിപ്പൂര്‍ മൂകം. സംസ്ഥാന തലസ്ഥാനമായ ഇംഫാലിലെ പ്രധാന ദേവാലയത്തില്‍ ആഘോഷങ്ങളൊന്നുമുണ്ടായില്ല. താംഖുല്‍ ബാപ്റ്റിസ്റ്റ് പള്ളി ആദ്യമായി ആഘോഷങ്ങള്‍ ഒഴിവാക്കി. എല്ലാവരും സന്തോഷവും സമാധാനവും തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കണമെന്ന സന്ദേശം പള്ളി അധികൃതര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സംസ്ഥാനത്തെ ക്രിസ്മസ് വിപണിയുടെ പകിട്ടും കുറഞ്ഞു.

ALSO READ:  ജനറൽ ഇൻഷുറൻസ് കോർപറേഷനിൽ അ​സി​സ്റ്റ​ന്റ് മാനേജർ തസ്തിക: ജനുവരി 12 വരെ അപേക്ഷിക്കാം

തീവ്രത കൂടിയും കുറഞ്ഞും, സമാധാനാന്തരീക്ഷം തിരികെയെത്തി എന്ന് ചിന്തിക്കുമ്പോള്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ടും കലാപങ്ങള്‍ മണിപ്പൂരിന്റെ സ്വസ്ഥത കെടുത്തുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്. കലാപത്തില്‍ 180ലേറെ പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. ഏഴ് മാസത്തിന് ശേഷം കഴിഞ്ഞ ദിവസങ്ങളിലാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങനെ ആഘോഷിക്കുമെന്നാണ് കുക്കി വിഭാഗക്കാര്‍ ചോദിക്കുന്നത്.

ALSO READ: വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിച്ചു; വാഗ്ദാനങ്ങള്‍ പാലിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പടിയിറക്കം

ഇതിനിടെ നാഗാ വിഭാഗത്തില്‍ പെട്ടവര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ കണ്ട് ക്രിസ് മസ് സന്ദേശവും സമ്മാനങ്ങളും കൈമാറി. അതേ സമയം ക്രിസ്മസ് സന്ദേശങ്ങളിലെവിടയും പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ മണിപ്പൂരിനെ പരാമര്‍ശിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News