മണിപ്പൂര്‍ വിഷയം കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ നോട്ടീസ് പ്രമേയം അംഗീകരിച്ചു. കോണ്‍ഗ്രസും ബിആര്‍എസുമാണ് നോട്ടീസ് നല്‍കിയത്.

Also Read: നിലവിലെ വിമാനനിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന് നേരിട്ടിടപ്പെടാന്‍ ഉദ്ദേശിക്കുന്നില്ല; ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ മറുപടി

അസമിൽ നിന്നുള്ള കോൺഗ്രസ് എം.പി ഗൗരവ് ഗൊഗോയ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസിനാണ് ലോക്സഭ സ്പീക്കർ ഓം പ്രകാശ് ബിർളയാണ് അനുമതി നൽകിയത്.

സ്പീക്കർ അംഗീകാരം നൽകുന്നതിന് മുമ്പായി മണിപ്പൂർ വിഷയത്തിലാണ് നോട്ടീസ് എന്ന് ഗൗരവ് ഗൊഗോയ് സഭയിൽ വിശദീകരിച്ചു. അതേസമയം, അവിശ്വാസ പ്രമേയം എപ്പോൾ ചർച്ചക്ക് എടുക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News