
ലോക്സഭ സ്പീക്കർ ഓം ബിർളയ്ക്ക് എതിരായ അവിശ്വാസ പ്രമേയത്തിൽ ഇന്നും സഭയിൽ ചർച്ച തുടരും. സ്പീക്കർ ഓം ബിർള പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം നൽകിയത്. ഇന്ന് നടക്കുന്ന ചർച്ചയിൽ വൈകിട്ട് അഞ്ച് മണിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കും.
പിന്നാലെ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കും. അവിശ്വാസ പ്രമേയത്തിൻ്റെ പശ്ചാത്തലത്തിൽ ബി ജെ പി അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ടെങ്കിലും വിപ്പ് ലംഘിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വോട്ടെടുപ്പിൽ പങ്കെടുക്കാതെ കേരളത്തിൽ എത്തുന്നുണ്ട്.
ALSO READ: എല്‍പിജി ക്ഷാമം; പെട്രോളിയം – വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നില്ല, വനിത എംപിമാർക്കെതിരായ പരാമർശം, പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ ഉൾപ്പെടെ ഉയർത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം നൽകിയത്. 120 എം പിമാരാണ് സ്പീക്കർ ഓം ബിർളയ്ക്ക് എതിരായ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പുവെച്ചിട്ടുള്ളത്.
ALSO READ: മുംബൈയിൽ എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമാകുന്നു; 20 ശതമാനം ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രതിസന്ധിയിൽ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

