
മുതലമട പഞ്ചായത്തിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. മുതലമട പഞ്ചായത്ത് പ്രസിഡൻ്റിനും വൈസ് പ്രസിഡന്റിനുമെതിരെയായിരുന്നു അവിശ്വാസം. കോൺഗ്രസ്, ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡൻ്റായ പി.കല്പനാദേവിയുടെയും വൈസ് പ്രസിഡന്റായ എം.താജുദ്ദീനും പദവി നഷ്ടമായി.
Also read: വന്ദേഭാരത് ഉൾപ്പടെ ട്രെയിനുകളിൽ നല്ല ഭക്ഷണം നൽകാൻ റെയിൽവേ തയ്യാറാകുമോ?
6 കോൺഗ്രസ് അംഗങ്ങളുടെയും മൂന്ന് ബിജെപി അംഗങ്ങളുടെയും പിന്തുണയോടെയാണ് സ്വതന്ത്രരായ പി.കല്പനാദേവി പ്രസിഡന്റും എം.താജുദ്ദീൻ വൈസ് പ്രസിഡന്റുമായത്. മുതലമട പഞ്ചാത്തിന്റെ വികസന മുരടിപ്പിന് വഴിയൊരുക്കുന്നതിന് എതിരെയാണ് എൽ ഡി എഫ് ൻ്റെ എട്ട് അംഗങ്ങൾ അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
കോൺഗ്രസ്, ബിജെപി അവിശുദ്ധ കൂട്ടുകെട്ടിലെ ഭരണത്തിനെതിരെ എൽ ഡി എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയമാണ് പാസായത്. ഇതോടെ പ്രസിഡണ്ടിന് വൈസ് പ്രസിഡണ്ടിനും പദവി നഷ്ടമായി. മൂന്ന് കോൺഗ്രസ് അംഗങ്ങൾ എൽ ഡി എഫ് ൻ്റെ അവിശ്വാസത്തെ പിന്തുണച്ചു. ബിജെപിയും കോൺഗ്രസും അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു. എന്നാൽ വിപ്പ് ലംഘിച്ച കോൺഗ്രസ് അംഗങ്ങളെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here