
ആശുപത്രിയിൽ മൊബൈൽ ടോര്‍ച്ചിന്റെ വെളിച്ചത്തിൽ ഡോക്ടർ രോഗിയെ പരിശോധിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. തെലങ്കാനയിലെ സഹീറാബാദ് ഏരിയ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ കറന്റ് പോകുകയും ജനറേറ്റർ പ്രവർത്തനക്ഷമമല്ലാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡോക്ടര്‍ രോഗിയെ പരിശോധിക്കാന്‍ മൊബൈല്‍ ടോര്‍ച്ചിന്റെ സഹായം തേടിയത്. ഈ സംഭവത്തെ തുടർന്ന് ആശുപത്രി സൂപ്രണ്ട് വി. ശ്രീധര്‍ കുമാറിനെ സംസ്ഥാന ആരോഗ്യവകുപ്പ് സസ്‌പെന്‍ഡ് ചെയ്തതു.
കറണ്ടില്ലാത്ത ആശുപത്രിയില്‍ ഡോക്ടര്‍ മൊബൈല്‍ ടോര്‍ച്ചിന്റെ സഹായത്തോടെ രോഗിയെ ചികിത്സിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി വൈറലായി. ഇരുട്ടുനിറഞ്ഞ മുറിയില്‍ ഡോക്ടർമാർ മൊബൈല്‍ ഫോണ്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നടന്നുനീങ്ങുകയും കിടക്കയിലുള്ള രോഗികളെ ഇതേ വെളിച്ചം ഉപയോഗിച്ച് പരിശോധിക്കുന്ന ദൃശ്യങ്ങളുമാണ് വീഡിയോയിൽ.
ദൃശ്യം ശ്രദ്ധയില്‍പെട്ട തെലങ്കാന ആരോഗ്യ മന്ത്രി സി. ദാമോദര്‍ രാജ നരസിംഹയാണ് വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനുപിന്നാലെയാണ് നടപടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

