
പ്രണയദിനത്തിൽ ജിയോ സിനിമയും ഡിസ്നി+ഹോട്ട്സ്റ്റാറും ഒന്നിച്ചപ്പോൾ പണികിട്ടിയത് ക്രിക്കറ്റ് ആരാധകർക്കാണ്. ജിയോ സിനിമയും ഡിസ്നി + ഹോട്ട്സ്റ്റാറും ഒന്നിച്ച് സൃഷ്ടിച്ച പുതിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാര്‍ പ്രവര്‍ത്തനമാരംഭിച്ചു. അതിന് പിന്നാലെ സേവനത്തിന്റെ നിരക്കും പുറത്തുവന്നു.
ഐപിഎല്‍ മത്സരങ്ങൾ ഇതുവരെ ജിയോസിനിമയിൽ സൗജന്യമായി കാണാമായിരുന്നു. എന്നാൽ ഇനി അത് സാധിക്കില്ല. ഐപിഎൽ ആരാധകർക്ക് ഇനി മത്സരങ്ങൾ ഏതാനും മിനിറ്റുകൾ മാത്രമേ സൗജന്യമായി കാണാൻ സാധിക്കുകയുള്ളു.
Also Read: ചാമ്പ്യൻസ് ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് പണി കിട്ടി ഇന്ത്യയും ഓസ്ട്രേലിയയും
ഇനി ഐപിഎൽ കാണണം എന്നുണ്ടെങ്കിൽ സബ്സ്ക്രിപ്ഷൻ ചെയ്യേണ്ടി വരും. മൂന്ന് മാസത്തേക്ക് 149 രൂപയുടെ സബ്സ്ക്രിപ്ഷനാണ് ഐപിഎൽ കാണണമെങ്കിൽ ചെയ്യേണ്ടി വരുക. പരസ്യമില്ലാതെ ഐപിഎൽ ആസ്വദിക്കണമെങ്കിൽ 499 രൂപയുടെ പ്ലാൻ എടുക്കേണ്ടി വരും.
ഇരുപത്തി മൂവായിരം കോടിയലധികം രൂപയ്ക്ക് 2023ലാണ് ജിയോ സിനിമ ഐപിഎല്ലിന്റെ സംപ്രേക്ഷണ അവകാശം അഞ്ച് വർഷത്തേക്ക് സ്വന്തമാക്കിയത്.
ആദ്യ രണ്ട് വര്‍ഷങ്ങളില്‍ സൗജന്യമായാണ് ജിയോ സിനിമകളിലൂടെ ഐപിഎൽ സംപ്രേക്ഷണം ചെയ്തിരുന്നത്. സ്റ്റാര്‍ സ്പോര്‍ട്സിലേതിനേക്കാൾ കാഴ്ചക്കാരെ സ്വന്തമാക്കാൻ ഇത്തരത്തിൽ സൗജന്യ സംപ്രേക്ഷണത്തിലൂടെ ജിയോയ്ക്ക് സാധിച്ചിരുന്നു.
വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മാധ്യമങ്ങളെ ഏറ്റെടുക്കാനുള്ള 8.5 ബില്യണ്‍ ഡോളറിന്‍റെ കരാറിലൊപ്പിട്ടതോടെയാണ് ഹോട് സ്റ്റാറും ജിയോ സിനിമയും ലയിച്ച് ജിയോ സ്റ്റാറായത്. അതിനു പിന്നാലെയാണ് നിരക്ക് സംവിധാനം ഏർപ്പെടുത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

