
ലോകകപ്പ് ഫൈനലിൽ ഡാരിൽ മിച്ചലും ഇന്ത്യൻ പേസർ അർശ്ദീപ് സിംഗും തമ്മിലുണ്ടായ തർക്കത്തിൽ അർശ്ദീപിനെ ന്യായീകരിച്ചു ഇൻഡ്യൻ പരിശീലകൻ ഗൗതം ഗംഭീർ. രാജ്യത്തിനായി കളിക്കുമ്പോൾ പോരാട്ട മനോഭാവം ആവശ്യമാണന്നും അതിൽ തെറ്റില്ലെന്നുമാണ് ഗംഭീർ പറഞ്ഞത്. ക്രിക്കറ്റ് മൈതാനത്ത് “സുഹൃത്തുക്കൾ ഇല്ല” എന്നതിനാൽ കളിക്കാർ ആവേശം കാണിക്കുന്നത് സ്വാഭാവികമാണെന്ന് ഗൗതം ഗംഭീർ വ്യക്തമാക്കി. അർശ്ദീപ് ക്ഷമ ചോദിച്ചില്ലയിരുന്നെങ്കിലും തനിക്ക് പ്രശ്നമില്ലായിരുന്നു എന്നും ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പരിശീലകൻ പറഞ്ഞു.
Also read: ടി20 മത്സരങ്ങൾ കുറയ്ക്കാൻ ബുമ്ര; ലക്‌ഷ്യം 2027 ഏകദിന ലോകകപ്പ്
ഞായറാഴ്ച നടന്ന ഫൈനലിനിടയിലാണ് ഇരു താരങ്ങളും വാക്കേറ്റത്തിലേർപ്പെട്ടത്. അർശ്ദീപ് എറിഞ്ഞ പന്ത് മിച്ചൽ പ്രതിരോധിച്ചു. തുടർന്ന് ബൗൾ കൈക്കലാക്കിയ അർശ്ദീപ് പന്ത് സ്റ്റംപിലേക്ക് എറിയാൻ ശ്രമിക്കുമ്പോൾ പന്ത് മിച്ചലിനെ തട്ടി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും അമ്പയറും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും ചേർന്ന് രംഗം ശാന്തമാക്കി. പിന്നീട് മത്സര ശേഷം അർശ്ദീപ് മിച്ചലിനോട് ക്ഷമ ചോദിക്കുകയൂം ഇരുവരും ചിരിച്ചുകൊണ്ട് കൈകൊടുത്ത് പിരിയുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഐസിസി അർശ്ദീപിന് മത്സരഫീസിന്റെ ഒരു ഭാഗം പിഴയായി ചുമത്തിയിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




