
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ശ്രമങ്ങൾക്ക് വഴങ്ങാതെ കെ സുധാകരൻ. അധ്യക്ഷ പദവിയിൽ നിന്ന് ഒഴിയില്ലെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ല, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നത് കോൺഗ്രസിലെ തന്നെ ഒരു ഗ്രൂപ്പ് മനപൂർവം പ്രചരിപ്പിക്കുന്നതാണ്. ഇത്തരം പ്രചരണങ്ങൾ നടത്തുന്നവരെ മനസിലായിട്ടുണ്ടെന്ന് സുധാകരൻ പ്രതികരിച്ചു.
തന്നെ മൂലയ്ക്കിരുത്താൻ ശ്രമിക്കുന്നത് സംസ്ഥാനത്തെ ഒരു നേതാവാണ്. എന്നാൽ കോൺഗ്രസിൽ പ്രായമല്ല പ്രാപ്തിയാണ് പ്രധാനം. തനിക്ക് എത്രയോ വര്‍ഷത്തെ പാരമ്പര്യമാണ് പാർടിയിൽ ഉള്ളത്. താൻ മാറുമെന്ന് കോൺഗ്രസിനുള്ളിൽ പറയുന്നവർ വഷളൻമാരാണെന്നും സുധാകരൻ പറഞ്ഞു.
K Sudhakaran told the media that he will not step down from the post of president. The claim that he does not have health problems, but that he does have health problems, is being deliberately spread by a group within the Congress itself. Sudhakaran responded that he has come to know about those who are carrying out such propaganda.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here