
കുവൈത്തിലെ വ്യോമാതിർത്തിയിലും ജലാതിർത്തിയിലും റേഡിയേഷൻ അളവിൽ യാതൊരു വർദ്ധനവും കണ്ടെത്തിയിട്ടില്ലെന്നും നിലവിലെ സ്ഥിതി പൂർണമായും സാധാരണ നിലയിലാണെന്നും ഷെയ്ഖ് സലേം അൽ-അലി കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്റർ അറിയിച്ചു. നാഷണൽ ഗാർഡിന്റെ മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാസവസ്തുക്കളുടെയും റേഡിയോആക്ടീവ് വസ്തുക്കളുടെയും ചോർച്ചകൾ നിരീക്ഷിക്കുന്ന പ്രവർത്തനങ്ങൾ ഷെയ്ഖ് സലേം അൽ അലി സെന്റർ തുടർച്ചയായി കൃത്യമായി തുടരുന്നതായും, അധികൃതർ അറിയിച്ചു. പ്രവർത്തനങ്ങൾ നേരിൽ സന്ദർശിച്ച കുവൈത്ത് നാഷണൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ഷെയ്ഖ് ഫൈസൽ നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ഉദ്യോഗസ്ഥരുമായി ചേർന്ന് വിലയിരുത്തിയതായും അധികൃതർ അറിയിച്ചു.
ALSO READ: ഇറാൻ – ഇസ്രയേൽ സംഘർഷം: ആഗോള വിമാന സർവീസുകളുടെ താളം തെറ്റുന്നു
റേഡിയോആക്ടീവ്, രാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി കരുതലോടെ പ്രവർത്തിക്കുന്ന ഈ കേന്ദ്രം, കുവൈത്തിനെ ഏതു തരത്തിലുള്ള അപകടപരിസ്ഥിതികളിൽ നിന്നും സംരക്ഷിക്കാൻ സജ്ജമാണെന്ന് ഡെപ്യൂട്ടി ചീഫ് വ്യക്തമാക്കി.
ALSO READ: ഹോർമൂസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ ഒരുങ്ങുന്നു; സ്തംഭിക്കുമോ ആഗോള എണ്ണ വിപണി?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

