മോദിയുടേത് തെമ്മാടി ഭരണം എന്നു പറയാനുള്ള ധൈര്യം ഇവിടെ ഒരു മാധ്യമങ്ങള്‍ക്കും ഇല്ല; എം സ്വരാജ്

ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ ഫാസിസത്തിന് കീഴടങ്ങി കഴിഞ്ഞുവെന്ന് എം സ്വരാജ്. കേന്ദ്രസര്‍ക്കാരിനെതിരെ ദുര്‍ബലമായ ഒരു വാക്ക് കൊണ്ട് പോലും പ്രതിരോധം തീര്‍ക്കാന്‍ മാധ്യങ്ങള്‍ തയ്യാറാകുന്നില്ലെന്നും തിരുവനന്തപുരത്ത് നടന്ന മാധ്യമ സംവാദത്തില്‍ എം സ്വരാജ് പറഞ്ഞു.

Also Read: വ്യാജ വാറ്റിനെതിരെ എക്‌സൈസ് നടപടി; താമരശ്ശേരിയില്‍ മിന്നല്‍ പരിശോധന

ഫാസിസം പടിവാതില്‍ക്കല്‍ എത്തുമ്പോഴേ നമുക്ക് തോറ്റുകൊടുക്കാന്‍ പറ്റില്ല. ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ ഫാസിസത്തിന് കീഴടങ്ങി കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ ദുര്‍ബലമായ ഒരു വാക്ക് കൊണ്ട് പോലും പ്രതിരോധം തീര്‍ക്കാന്‍ മാധ്യങ്ങള്‍ തയ്യാറാകുന്നില്ല. മോദിയുടെ ഭരണം തെമ്മാടി ഭരണം എന്നു പറയാനുള്ള ധൈര്യം ഇവിടെ ഒരു മാധ്യമങ്ങള്‍ക്കും ഇല്ല. എളമരം കരീമിന്റെ കരണകുറ്റിക്ക് അടിക്കണമെന്ന് പറഞ്ഞവര്‍ക്ക് അമിത്ഷായുടെ കരണകുറ്റിക്ക് അടിക്കണമെന്ന് പറയാനുള്ള ധൈര്യമുണ്ടോ എന്നും എം സ്വരാജ് പറഞ്ഞു.

വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ മാധ്യമങ്ങളെ നിശബ്ദരാക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. അതിന് ഒരു ബുദ്ധിമുട്ടുമില്ല. അടിയന്തരാവസ്ഥ കാലത്ത് മാധ്യമങ്ങള്‍ നിശബ്ദരായത് ഇപ്പോള്‍ കൗതുകത്തോടെയേ ഓര്‍ക്കാന്‍ സാധിക്കുള്ളൂ. ഭരണകൂടം ഇരിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ മുട്ടുകാലില്‍ ഇഴഞ്ഞവര്‍ എന്ന് അന്ന് പറഞ്ഞത് അദ്വാനിയാണ്.

ഫാസിസത്തിന്റെ കാലൊച്ച കേട്ട് തുടങ്ങിയപ്പോഴെ പരാജയം സമ്മതിക്കുക എന്നതല്ല, ഈ ജനാധിപത്യവിരുദ്ധ നടപടികളുടെ വക്താക്കളായി മാറാന്‍ ഒരു മടിയും കാണിക്കാത്തവരായി നമ്മുടെ പ്രധാന മാധ്യമങ്ങള്‍ മാറി – എം സ്വരാജ് പറഞ്ഞു.

Also Read: ഹിറ്റായി മാരുതി സുസുകി എസ്‌യുവികൾ, നേടുന്നത് മികച്ച വില്പന

സിദ്ധാര്‍ഥ് വരദരാജന്‍, തോമസ് ഐസക്, ജോണ്‍ ബ്രിട്ടാസ് എം പി, എം സ്വരാജ്, കെ ജെ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന മാധ്യമ സംവാദ വേദിയിലാണ് എം സ്വരാജ് ഇക്കാര്യം സംസാരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News