‘മോദി തരംഗം ഉണ്ടെന്ന് കരുതി വീട്ടിൽ ഇരിക്കരുത്, അങ്ങനെ ഒന്നില്ല’, തുറന്ന് പറഞ്ഞ് നവനീത് റാണ, പരാജയ ഭീതിയിൽ ബിജെപി?

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ മോദി തരംഗം ഇല്ലെന്ന് വെളിപ്പെടുത്തി അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി നവനീത് റാണ. തിങ്കളാഴ്ച അമരാവതിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിക്കിടെ ആയിരുന്നു റാണയുടെ വിവാദ പ്രസം​ഗം അരങ്ങേറിയത്. സമൂഹ മാധ്യമങ്ങളിലും മറ്റും ഇപ്പോൾ ഈ വാദമാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

ALSO READ: ‘കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്ന കാര്യം ഇടതുപക്ഷ വിരോധം’: ബിനോയ് വിശ്വം എം പി

‘പഞ്ചായത്ത് തിരഞ്ഞെടുപ്പുപോലെ ലോക്സഭാ തിരഞ്ഞെടുപ്പിനെയും നേരിടണം. ഉച്ചയ്ക്ക് 12 മണിക്കകം എല്ലാ വോട്ടർമാരേയും ബൂത്തിലെത്തിക്കണം. മോദി തരം​ഗമുണ്ടെന്ന മിഥ്യാധാരണയിൽ വെറുതെയിരിക്കരുത്. 2019-ലും മോദി തരം​ഗം ഉണ്ടായിരുന്നു. എന്നാൽ, സ്വതന്ത്ര സ്ഥാനാർഥിയായ ഞാൻ അന്ന് വിജയിച്ചു’, റാണ പറഞ്ഞു.

ALSO READ: വി ഡി സതീശനെതിരായ കോഴയാരോപണം; ഹർജിയിലുള്ളത് സംസ്ഥാനത്തിന് പുറത്തുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണമെന്ന് കോടതി

അതേസമയം, സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് ഈ വാർത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സംഭവത്തിൽ റാണയ്ക്ക് നേരെ നിരവധി വിമർശങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ റാണ പറഞ്ഞത് വാസ്തവമാണെന്നും അതിനാലാണ് മറ്റു പാർട്ടികളിലെ നേതാക്കന്മാരെ ബിജെപിയിൽ എത്തിക്കുന്നതെന്നുമായിരുന്നു എൻസിപി വക്താവ് മഹേഷ് തപസെയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here