ഇനി ഹാജര്‍ ബുക്കില്ല; സെക്രട്ടേറിയേറ്റില്‍ പഞ്ചിംഗ് മാത്രം

സെക്രട്ടറിയേറ്റിലെ ഹാജര്‍ പുസ്തകം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പൂര്‍ണ്ണമായ സാഹചര്യത്തിലാണ് തീരുമാനം. പഞ്ചിംഗ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ ഹാജര്‍ ബുക്കില്‍ തന്നെ ഹാജര്‍ രേഖപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

ALSO READ: http://ഗുജറാത്തില്‍ തീകായാന്‍ ചവറ് കൂട്ടിയിട്ട് കത്തിച്ചു; സമീപം കളിച്ചുകൊണ്ടിരുന്ന മൂന്നു കുട്ടികള്‍ പുക ശ്വസിച്ച് മരിച്ചു

സെക്രട്ടേറിയറ്റിലെ ബയോമെട്രിക് ഹാജര്‍ സംവിധാനം 2010 മുതല്‍ സജീവമായിരുന്നു. ശേഷം 2018 ലാണ് സ്പാര്‍ക്ക് സോഫ്റ്റ്വെയറുമായി ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം സംയോജിപ്പിക്കാന്‍ തീരുമാനമായത്. നിലവില്‍ സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനം പൂര്‍ണ്ണമായും നടപ്പിലാക്കിയ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ്.

ALSO READ: http://29ാമത് ഐഎഫ്എഫ്കെ; ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം പ്രശസ്ത സംവിധായിക ആന്‍ ഹുയിക്ക്

ബയോമെട്രികിനൊപ്പം തുടര്‍ന്നു വരുന്ന ഹാജര്‍ പുസ്തകത്തില്‍ ഹാജര്‍ രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിംഗ് സംവിധാനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ തുടര്‍ന്നും ഹാജര്‍ ബുക്കില്‍ തന്നെ ഹാജര്‍ രേഖപ്പെടുത്തണമെന്നും ബന്ധപ്പെട്ട മേലധികാരികള്‍ അത് ഉറപ്പ് വരുത്തണമെന്നും നിര്‍ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News