സർക്കാർ ഉദ്യോ​ഗസ്ഥർ മരിച്ചാൽ ഇനി കുടുംബാം​ഗങ്ങൾക്ക് ജോലി നൽകില്ല; പാക്കിസ്ഥാനിൽ ആശ്രിത നിയമനം റദ്ദാക്കി

Pakisthan Job

ഇസ്ലാമാബാദ്: ആശ്രിത നിയമനം റദ്ദാക്കിയതായി പാക്കിസ്ഥാൻ. ആശ്രിത നിയമനം നൽകുന്നത് ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ജോലിയിലിരിക്കെ മരണപ്പെടുന്നവരുടെ കുടുംബാം​ഗങ്ങൾക്ക് ജോലി നൽകുന്നത് റദ്ദാക്കിയത്. 2024 ഒക്ടോബർ 18ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് തീരുമാനം. പുതിയ തീരുമാനം കർശനമായി പാലിക്കാൻ എല്ലാ സർക്കാർ സ്ഥാപനങ്ങളോടും ​സർക്കാർ നിർദേശിച്ചു.

ആശ്രിത നിയമനം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്ന് എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ സഹായ പാക്കേജിനു കീഴിലുള്ള മറ്റ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും.

Also Read: അഞ്ചാം ഘട്ട ബന്ദി കൈമാറ്റം പൂര്‍ത്തിയാക്കി; ഇസ്രയേല്‍ വിട്ടയച്ച ഏഴ് പലസ്തീനികൾ ആശുപത്രിയില്‍

സുപ്രീം കോടതി ഉത്തരവ് പ്രകാരം മരണപ്പെട്ട സർക്കാർ ജീവനക്കാരുടെ ബന്ധുക്കൾക്ക് നിയമനം നൽകുന്ന രീതി പിൻവലിച്ചതായി വിവിധ സർക്കാർ അതോറിറ്റികൾ പുതിയ നയം അടിസ്ഥാനമാക്കി ഉത്തരവിറക്കുകയും ചെയ്തു. ഉത്തരവ് ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read: കോംഗോയിൽ ജയിൽ ചാടിയ പുരുഷന്മാർ 160 സ്ത്രീ തടവുകാരെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം തീയിട്ട് കൊന്നു

ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് പുതിയ നിയമം ബാധകമല്ലെന്നും. സുപ്രീം കോടതിയുടെ വിധിക്ക് മുൻപു നടത്തിയ നിയമനങ്ങളെയും വിധി ബാധിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ജോലികൾ പാരമ്പര്യമായി നൽകുന്നതല്ലെന്നും എല്ലാ പൗരന്മാർക്കും തൊഴിലും അവസരങ്ങളും തുല്യമായി നൽകണമെന്നാണ് ഭരണഘടന അനുശാസിക്കുന്നതെന്നുമാണ് സുപ്രീംകോടതി പറഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News