‘മുസ്ലീങ്ങളെ ജിമ്മിൽ കയറ്റാൻ അനുവദിക്കില്ല’; ഭോപ്പാൽ സബ് ഇൻസ്പെക്ടറുടെ പരാമർശം വിവാദത്തിൽ, അന്വേഷണം

ഭോപ്പാലിൽ മുസ്ലീങ്ങളെ ജിമ്മിൽ പ്രവേശിപ്പിക്കരുതെന്ന് പറയുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു. ജിം ഉടമയുമായുള്ള ആശയവിനിമയത്തിനിടെ സബ് ഇൻസ്പെക്ടർ ദിനേശ് ശർമ്മ നടത്തിയ വിവാദ പരാമർശമാണ് വൈറലായി മാറുന്നത്. “പരിശീലനം നൽകാനോ സ്വീകരിക്കാനോ ഒരു മുസ്ലീമും ഇവിടെ വരില്ല. ഞാൻ നിങ്ങളോട് അത് വ്യക്തമാക്കിയിട്ടുണ്ട്.” എന്ന് വീഡിയോയിൽ സബ് ഇൻസ്പെക്ടർ ദിനേശ് ശർമ്മ പറയുന്നത് കേൾക്കാം.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഭോപ്പാലിലെ അയോധ്യ നഗർ പ്രദേശത്തെ ഒരു ജിം സന്ദർശിച്ച ബജ്‌റംഗ്ദൾ അംഗങ്ങൾ അവിടെ മുസ്ലീം പരിശീലകരുടെ സാന്നിധ്യം ചോദ്യം ചെയ്തപ്പോഴാണ് ഈ പ്രസ്താവന നടത്തിയതെന്ന് റിപ്പോർട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി വിളിച്ചു വരുത്തിയ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതാണ് വിഡിയോയിൽ ഉള്ളത്.

ALSO READ: രാഷ്ട്രപിതാവിന്റെ പടം വെട്ടി; ബംഗ്ലാദേശ് കറന്‍സിയില്‍ പകരം ക്ഷേത്രങ്ങളും ലാൻഡ്‌മാർക്കുകളും

പിന്നീട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ, മുസ്ലീം പരിശീലകരെയോ ക്ലയന്റുകളെയോ ജിം പരിസരത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ശർമ്മ ജിം ഉടമയോട് നിർദ്ദേശിക്കുന്നത് കാണാം. വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News