
അർജന്റീനയ്ക്ക് ആരും ഒന്നും വെറുതെ നൽകിയിട്ടില്ലെന്ന് ഇതിഹാസതാരവും ടീമിന്റെ നായകനുമായ ലയണൽ മെസ്സി. റഫറിമാരും ഫിഫയും അർജന്റീനയ്ക്ക് അനുകൂലമായാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന ആരോപങ്ങൾക്കിടയിലാണ് താരത്തിന്റെ പ്രഖ്യാപനം. തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിൽ പ്രവേശിക്കാൻ കഴിഞ്ഞത് ടീമിന്റെ കറുത്തത്തിലേക്കുള്ള ചൂണ്ടുപലകയാണെന്നും താരം പറഞ്ഞു.
ടീമിലെ ഓരോ കളിക്കാരന്റെയും മനോഭാവവും മനക്കരുത്തുമാണ് പ്രതികൂലമായ സാഹചര്യങ്ങളിൽ പോലും വിജയം പിടിച്ചെടുക്കാൻ ടീമിനെ സഹായിക്കുന്നതെന്ന് താരം പറഞ്ഞു. നേരത്തെ പ്രീക്വാർട്ടർ ഫൈനലിലെയും ക്വാർട്ടർ ഫൈനലിലെയും അർജന്റീനയുടെ വിജയങ്ങൾ പറ്റി വിവാദങ്ങൾ ഉയർന്നിരുന്നു. ആ മത്സരങ്ങളിലെ എതിരാളികളായിരുന്ന ഈജിപ്തിന്റെയും സ്വിറ്റസർലണ്ടിന്റേയും പരിശീലകർ റെഫറിമാർക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു.
മെസ്സിയെയും അർജന്റീനയെയും അനുകൂലിക്കുന്ന ഫുട്ബോൾ വ്യവസ്ഥിതിയുടെ ഇരയാണ് തന്റെ ടീമെന്ന് ഈജിപ്തിന്റെ ഹൊസ്സാം ഹസ്സൻ പറഞ്ഞപ്പോൾ തീർത്തും അസ്വീകാര്യമായ ഒരു നിയമം കാരണമാണ് ഞങ്ങൾക്ക് ശിക്ഷ ലഭിച്ചത് എന്നാണ് സ്വിസ് പരിശീലകൻ മുറാത് യാക്കിൻ പറഞ്ഞത്.
എന്നാൽ ആരോപണങ്ങളെ തള്ളിക്കളയാനാണ് അർജന്റീനയുടെ താരങ്ങളും കളിക്കാരും ശ്രമിച്ചത്. വിഷയത്തെ പറ്റി ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ആവശ്യത്തിലേറെ സമയം സോഷ്യൽ മീഡിയയിൽ ചെലവഴിക്കരുതെന്നായിരുന്നു പരിശീലകൻ സ്കെലോണി പറഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

