‘ഒരു പ്രവർത്തകനും ടിയാനെ എവിടെയും കണ്ടിട്ടില്ല’, തിരുവഞ്ചൂരിന്റെ മകന്റെ ഭാരവാഹിത്വത്തിൽ പ്രതിഷേധം പുകയുന്നു

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണനെ യൂത്ത് കോൺഗ്രസ് ദേശീയ മാധ്യമ കോർഡിനേറ്ററായി നിയമിച്ചതിൽ യൂത്ത് കോൺഗ്രസിൽ പ്രതിഷേധം. അർജുൻ രാധാകൃഷ്ണന്റെ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി പ്രവീൺ രംഗത്തെത്തി.

ഇതുവരെ അർജുൻ രാധാകൃഷ്ണനെ ഒരു പരിപാടിക്കും കണ്ടിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് പ്രവീൺ ഫെയ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. വര്ഷങ്ങളായി സമരമുഖത്തുള്ള പ്രവർത്തകർ പോലും അയാളെ കണ്ടിട്ടില്ല. അനിൽ ആന്റണി കോൺഗ്രസിന്റെ നിഴലിൽ എല്ലാം വെട്ടിപ്പിടിച്ചിട്ടും അവസാനം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ കോൺഗ്രസിനെ വിമർശിച്ച് രംഗത്തുവന്നു. ഇങ്ങനെയുള്ള നിയമനങ്ങൾ അനുവദിക്കരുതെന്നും സാധാരണ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിൽ ചവിട്ടിയുള്ള ഇത്തരം തീരുമാനങ്ങൾ അനുവദിക്കാൻ പാടില്ലെന്നും പ്രവീൺ കുറിയ്ക്കുന്നു.

പ്രവീണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

യൂത്ത് കോൺഗ്രസ്സ് ദേശീയ മാധ്യമ കോർഡിനേറ്റർ ആയി കഴിഞ്ഞ ദിവസം നിയമിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA യുടെ മകൻ Arjun Radhakrishnan നെ സംസ്ഥാന കമ്മറ്റി നിലവിൽ വന്ന് 3വർഷം കഴിഞ്ഞ് ഇതുവരെ ഒരു പരിപാടിക്കും സംസ്ഥാന ഭാരവാഹിയായ ഞാൻ കണ്ടിട്ടില്ല. 9 വർഷമായി സമരരംഗത്ത് സജീവമായി നിൽക്കുന്ന ഒരു പ്രവർത്തകനും ടിയാനെ കണ്ടതായി ഓർക്കുന്നില്ല. മറ്റൊരു നേതാവിന്റെ മകൻ അനിൽ ആന്റണി, ഈ സമൂഹത്തിൽ അദ്ദേഹം നേടിയതൊക്കെ കോൺഗ്രസിന്റെ ചോറാണ് എന്ന് മറന്നിട്ട് ജനാധിപത്യത്തിന്റെ അവസാന പ്രതീക്ഷയായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ വരെ വിമർശിച്ചു രംഗത്ത് വന്നു. ഇങ്ങനെയുള്ള നിയമനങ്ങൾ അനുവദിക്കരുത്. കഷ്ടപ്പാടും യാതനയും അനുഭവിക്കുന്ന സാധാരണ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന്റെ നെഞ്ചത്ത് ചവിട്ടിയുള്ള ഇത്തരത്തിലുള്ള തീരുമാനം അനുവദിക്കാൻ പാടില്ല ശക്തമായ വിയോജിപ്പ് രേഖപെടുത്തുന്നു. തീരുമാനം പുനപരിശോധിക്കണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News