‘കേരളത്തിലാർക്കും ധൈര്യമായി ജീവിക്കാം; പൗരത്വത്തിന്റെ പേരിൽ ഒരാൾക്കും പുറത്തുപോകേണ്ടി വരില്ലെന്ന് പ്രഖ്യാപിച്ച്, ബില്ല് പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം’; മന്ത്രി കെ എൻ ബാലഗോപാൽ

kn balagopal

കേരളത്തിൽ ഒരാൾക്ക് പോലും ഭയമില്ലാതെ ജീവിക്കാമെന്നും നിങ്ങളുടെ അടുക്കളയിൽ എന്താണ് പാചകം ചെയ്യുന്നത് എന്നോ നിങ്ങളുടെ ചോറ്റുപാത്രത്തിൽ എന്താണെന്നോ നോക്കാൻ ഇവിടെ ആരും വരില്ലെന്നും മന്ത്രി കെ എൻ ബാലഗോപാൽ. വഴിയിൽ കൂടി നടന്നുപോകുമ്പോൾ ആരും നിങ്ങളെ ആക്രമിക്കില്ലെന്ന ഉറപ്പും കേരളത്തിലു ണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൈരളി ന്യൂസ് പബ്ലിക് ഓഡിറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള കേരളം സന്ദർശിച്ചപ്പോൾ ഉണ്ടായ വൈകാരികമായ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

പൗരത്വത്തിന്റെ പേരിൽ ഇവിടെ ജനിച്ച ഒരാൾക്കും പുറത്തുപോകേണ്ടി വരില്ലെന്ന് പ്രഖ്യാപിച്ച് ബില്ല് പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. വർഗീയത ഉപയോഗിച്ചുള്ള വ്യാജ പ്രചരണങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടെങ്കിലും അത് ഫലം കാണില്ലെന്ന് ഫറൂഖ് അബ്ദുള്ള വിശ്വസിക്കുന്നു. കേരളത്തിലെ മതസൗഹാർദ്ദത്തിന് ഉദാഹരണമായി അയ്യപ്പനും വാവരും തമ്മിലുള്ള പുരാതനമായ ബന്ധത്തെ മന്ത്രി ചൂണ്ടിക്കാട്ടുന്നു. വാവരായതുകൊണ്ട് ഒരാൾ കേരളീയനല്ലാതാകില്ല എന്ന ആശയമാണ് ഇവിടെയുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘പ്രതീക്ഷ’ നൽകിയ ജീവിതങ്ങൾ; ‘നേരത്തെ രോഗങ്ങൾ കണ്ടെത്തി കുഞ്ഞുങ്ങളുടെ നല്ല ഭാവി ഉറപ്പാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്’: മന്ത്രി വീണാ ജോർജ്

കാശ്മീരിലെ ജനങ്ങൾ അനുഭവിക്കുന്ന ഹൃദയവേദനകളുമായി കേരളത്തിലെത്തിയ അദ്ദേഹം മുഖ്യമന്ത്രിയെ ആലിംഗനം ചെയ്തത് തികച്ചും ഹൃദയസ്പർശിയായ ഒരു രംഗമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News