മുട്ടയും ഓവനും വേണ്ടേ വേണ്ട; കുട്ടി കുരുന്നുകൾക്ക് എളുപ്പത്തിൽ ഒരു കോഫി പുഡ്ഡിംഗ് ആയാലോ ?

no oven no egg easy coffee pudding recipe here

അവധിയൊക്കെ അല്ലെ ? കുട്ടികൾക്ക് ചില കുട്ടി റെസിപ്പികൾ ഉണ്ടാക്കി കൊടുക്കാൻ അമ്മമാർ ശ്രമിക്കുന്നുണ്ടാവും. ഈ അവധിക്കാലത്ത് കുട്ടികളുടെ മനസ് കവരാൻ ഒരു റെസിപ്പി ആയാലോ ? മറ്റൊന്നുമല്ല, കോഫി പുഡ്ഡിംഗ്. എന്നാൽ മുട്ടയോ ഓവനോ ഒന്നും തന്നെ ഇല്ലാതെ ഇത് ഉണ്ടാക്കിയെടുക്കാം. എങ്ങനെ ആണെന്ന് നോക്കിയാലോ ?

അവശ്യ സാധനങ്ങൾ

പാൽ- 1 കപ്പ്
കോൺഫ്ലോർ- 1/4 കപ്പ്
പഞ്ചസാര- 1/2 കപ്പ്
കാപ്പിപ്പൊടി- 1/2 ടീസ്പൂൺ

ALSO READ: ഓംലെറ്റ് കഴിച്ച് മടുത്തോ, വെറൈറ്റിയായി എ​ഗ് ബൈറ്റുകൾ ഉണ്ടാക്കിയാലോ? സിംപിളാണ്

തയ്യാറാക്കുന്ന വിധം

കാൽ കപ്പ് പാലിലേയ്ക്ക് കോൺഫ്ലോർ ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാനിൽ വെള്ളമെടുത്ത് പഞ്ചസാര കൂടി ചേർത്ത് തിളപ്പിക്കാം. പഞ്ചസാര അലിഞ്ഞ് നല്ല ബ്രൗൺ നിറമാകുന്നതു വരെ ഇളക്കാം. ഇതിലെ വെള്ളം വറ്റി പഞ്ചസാര നന്നായി അലിഞ്ഞതിനു ശേഷം കോൺഫ്ലോർ ചേർത്ത പാൽ ഒഴിച്ചിളക്കാം. ഇനി അര ടീസ്പൂൺ​ കാപ്പിപ്പൊടി ചേർത്ത് കുറുക്കിയെടുക്കാം. ശേഷം തണുക്കാൻ മാറ്റി വയ്ക്കാം. ഇത് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി രണ്ട് മണിക്കൂർ ഫ്രീസറിൽ സൂക്ഷിക്കാം. കട്ടിയായി കഴിഞ്ഞാൽ ആവശ്യാനുസരണം കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News