‘വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ മുസ്ലിം ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ല’; പാണക്കാട് സാദിഖലി തങ്ങൾ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ മുസ്ലിം ലീഗ് സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം തള്ളി പാണക്കാട് സാദിഖലി തങ്ങൾ. സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേതാണെന്നും അതിൽ ലീഗിൻ്റെ പ്രത്യേക ഇടപെടലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലീഗിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. “കായുള്ള മരത്തിലേക്കാണ് കല്ലെറിയുക” എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് ലീഗ് അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും മന്ത്രിമാരുടെ കാര്യത്തിൽ ചർച്ചകൾ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കോ‍ഴിക്കോട് പേരാമ്പ്രയിൽ ഗർഭിണിക്ക് ദാരുണാന്ത്യം
അതേസമയം, മന്ത്രിസഭ രൂപീകരണത്തെക്കുറിച്ച് പ്രാഥമിക ചർച്ച മാത്രമാണ് നടന്നതെന്നും
ഉടൻ തീരുമാനം ആകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലീഗിന് അഞ്ച് മന്ത്രിമാർ  കിട്ടണമെന്ന് ആവശ്യമാണ് ഉന്നയിക്കുന്നത്. മുൻകാലത്ത് കൈകാര്യം ചെയ്ത വ്യവസായം, വിദ്യാഭ്യാസം, തദ്ദേശം, ന്യൂനപക്ഷം, പൊതുമരാമത്ത് വകുപ്പുകൾ  തന്നെ വേണമെന്ന ഉറച്ച നിലപാടിലാണ് ലീഗ്. രണ്ടു മന്ത്രിസ്ഥാനങ്ങൾ പിജെ ജോസഫ് വിഭാഗവും ആവശ്യപ്പെടുന്നുണ്ട്. ഒന്നിലൊതുങ്ങിയാൽ പൊതുമരാമത്ത് വകുപ്പ് തന്നെ വേണമെന്നാണ് പിജെ ജോസഫ് വിഭാഗത്തിന്റെ ശാഠ്യം. എൽഡിഎഫിൽ ആയിരിക്കെ മോൺസൺ ജോസഫ് പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News