‘കേരളത്തില്‍ പാലിന് വില കൂട്ടേണ്ട സാഹചര്യമില്ല’ : മില്‍മ ചെയര്‍മാന്‍

കര്‍ണാടകയില്‍ പാലിന് വില കൂട്ടിയതിനാല്‍ കേരളത്തില്‍ കൂട്ടേണ്ട സാഹചര്യമില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി. ഇന്നുമുതല്‍ കര്‍ണാടകയില്‍ പാലിന് നാലു രൂപ അധികം കൊടുക്കണം. കര്‍ണാടകയില്‍ നിന്നും കേരളം ഒന്നരലക്ഷം ലിറ്റര്‍ പാല്‍ വാങ്ങുന്നുണ്ട്. അതിനാല്‍ കേരളത്തിലെ ജനങ്ങളില്‍ അധിക വില നല്‍കേണ്ടി വരുമോയെന്ന ആശങ്ക ഉണ്ടായിരുന്നു..

ALSO READ: 15കാരന്‍ ഓടിച്ച കാര്‍ കയറിയിറങ്ങി രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം; ഈദ് ദിനത്തില്‍ ഇല്ലാതായത് ഒരു കുടുംബത്തിന്റെ സന്തോഷം

വിപണിയില്‍ പാലിന് സ്ഥിര വില നിലനിര്‍ത്തിയാണ്, സംസ്ഥാന സര്‍ക്കാരും, ക്ഷീര സഹകരണ പ്രസ്ഥാനമായ മില്‍മയും യോജിച്ച് പ്രവര്‍ത്തിക്കുന്നത്.. അതിനാല്‍ കര്‍ണാടകയില്‍ നിന്നും ഒന്നര ലക്ഷം ലിറ്റര്‍ പാല്‍ കേരളം വാങ്ങുന്നുണ്ടെങ്കിലും വില വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യം വരുന്നില്ല. ലാഭവിഹിതം കുറഞ്ഞാലും നിലവില്‍ വിലവര്‍ധനവ് ആവശ്യമില്ലെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.

ALSO READ: ‘സ്ത്രീകളെയും കുട്ടികളെയും അടിച്ചു കൊന്നു കത്തിച്ചു’: ചെയ്ത ക്രൂരതകൾ എണ്ണി പറഞ്ഞ ബാബു ഭായ് പട്ടേൽ

ക്ഷീരമേഖലയിലെ വളര്‍ച്ച കൈവരിക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. പാല്‍ സംഭരണവും ഉത്പാദനവും കേരളത്തില്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും കെ എസ് മണി കൂട്ടിച്ചേര്‍ത്തു. നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ പാല്‍ ഉത്പാദനത്തില്‍ ആദ്യ 15-ലാണ് കേരളത്തിന്റെ സ്ഥാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News