സഹകരണ സംഘം അവിശ്വാസ പ്രമേയം പരിഗണിക്കാൻ പൊതുയോഗത്തിന് അധികാരം നൽകിയ സർക്കാർ ചട്ട ഭേദഗതിക്ക് സ്റ്റേ ഇല്ല

HIGHCOURT

സഹകരണ സംഘം ഭരണസമിതിക്കെതിരെ പൊതുയോഗത്തിന് അവിശ്വാസ പ്രമേയം പരിഗണിക്കാൻ അധികാരം നൽകി സർക്കാർ കൊണ്ടുവന്ന ചട്ട ഭേദഗതിക്ക് സ്റ്റേ ഇല്ല. സ്റ്റേ ചെയ്യാൻ ഹൈക്കോടതി അവധിക്കാല ബഞ്ച് വിസമ്മതിച്ചു. ചട്ട ഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻ്റ് ഷാജി മോഹൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പൻ പരിഗണിച്ചത്.

ബാങ്ക് ഭരണ സമിതിക്കെതിരെ 29 പ്രാഥമിക ബാങ്ക് പ്രതിനിധികൾ സമർപ്പിച്ച അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നതിന് പൊതുയോഗം വിളിച്ചു ചേർക്കാൻ സഹകരണ അഡിഷണൽ റജിസട്രാറെ രജിസ്ടർ ചുമതല പെടുത്തിയിരുന്നു. എന്നാൽ അതിന് മുൻപ് തന്നെ തങ്ങൾക്ക് പൊതുയോഗ നോട്ടീസ് ലഭിച്ചിരുന്നുവെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം എന്നാൽ നോട്ടിസിൻ്റെ അസ്സൽ ഹാജരാക്കാത്തതിനാൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലന്ന് കോടതി വ്യക്തമാക്കി.

Also Read: മുനമ്പം വിഷയത്തിൽ കുളം കലക്കി മീൻ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്: മുഖ്യമന്ത്രി

ഹൈക്കോടതി ആവർത്തിച്ച് നിർദ്ദേശിച്ചതിനെ തുടർന്നാണ് ചട്ട ഭേദഗതി കൊണ്ടുവന്നതെന്ന് സർക്കാരിനു വേണ്ടി ഹാജരായ സ്പെഷ്യൽ ഗവ പ്ലീഡർ പി.പി. താജുദീൻ അറിയിച്ചു. ഗുരുതരമായ ആരോപണങ്ങളാണ് അവിശ്വാസ പ്രമേയത്തിലുള്ളതെന്നും സർക്കാർ വ്യക്തമാക്കി. ഹർജി വിശദ വാദത്തിനായി ഏപ്രിൽ 22 ലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News