കരിമ്പ് ഇല്ലാതെ കരിമ്പ് ജ്യൂസ് ഉണ്ടാക്കിയാലോ

sugarcan

കരിമ്പ് ഇഷ്ടമല്ലത്തവർ കുറവാണ് അല്ലെ കാരണം അതി​ന്റെ രുചുയും ​ഗുണവും തന്നെയാണ്. അതിൽ ഒന്നാണ് കരിമ്പ് ജ്യൂസ് . എന്നാൽ കരിമ്പിൻ ജ്യൂസ് എപ്പോഴും കിട്ടണമെന്നില്ല എന്നതാണ് മറ്റ് ഒരു പ്രശ്നം. എന്നാൽ പിന്നെ കരിമ്പ് ഇല്ലതെ തന്നെ ഒരു കരിമ്പിൻ ജ്യൂസ് ഉണ്ടാക്കിയലോ . ഈ ജ്യൂസിന് ​ഗുണവും ഒട്ടു കുറവല്ല.

ചേരുവകൾ
ശർക്കര – മൂന്ന് ടേബിൾ സ്പൂൺ
ഇഞ്ചി – ചെറിയ കഷ്ണം
നാരങ്ങ നീര് – ഒരു ടേബിൾ സ്പൂൺ
തണുത്തവെള്ളം – രണ്ട് ഗ്ലാസ്
ചുക്ക് പൊടി – ഒരു നുള്ള്
പുതിന ഇല – ആവശ്യത്തിന്

ALSO READ:ബിരിയാണി പോലും മാറിനിൽക്കും ! വെറും പത്തു മിനിറ്റിൽ ലഞ്ച് ബോക്സിലേക്ക് ടൊമാറ്റോ റൈസ് ഉണ്ടാക്കിയാലോ ?

തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ ശർക്കരയും അൽപം വെള്ളവും ചേർത്ത് നാന്നായി കലക്കുക ശേഷം ഈ മിശ്രതം അരിച്ചെടുക്കുക. പീന്നിട് ഇഞ്ചി ചതച്ച് അതി​ന്റെ നീര് എടുക്കുക. പീന്നിട് ഈ മിശ്രിതത്തിലേക്ക് ഇ‌ഞ്ചി നീര് ,നാരങ്ങ നീര്,ചുക്ക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് തണുത്ത വെള്ളവും ഐസ് കട്ട ചേർത്ത് മിക്സ് ചെയ്യുക അലങ്കരത്തിനായി പുതിനയില ചേർക്കുക. സ്വാദിഷ്ടമായ ജ്യൂസ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News