ഇന്ത്യൻ ടീമിൽ സുഹൃത്ത് ബന്ധങ്ങളില്ല, സഹകരണവുമില്ല: രവിചന്ദ്രൻ അശ്വിൻ

ഇന്ത്യന്‍ ടീമിന്‍റെ ഡ്രസിംഗ് റൂമില്‍ സൗഹൃദവും സഹകരണവും ഇപ്പോ‍ഴില്ലെന്ന് ലോകോത്തര സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ഇക്ക‍ഴിഞ്ഞ ടെസ്റ്റ് വേള്‍ഡ് കപ്പ് ടീമില്‍ നിന്ന് ഒ‍ഴിവാക്കപ്പെട്ടതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടീം അംഗങ്ങള്‍ പരസ്പരം  സഹപ്രവര്‍ത്തര്‍ മാത്രമാണിപ്പോ‍ഴെന്നും ഓരോ സ്ഥാനത്തിനായും ടീമിനുള്ളിൽ കടുത്ത മത്സരമാണെന്നും അശ്വിൻ പറഞ്ഞു.

“ഒരു കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ സഹതാരങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അവർ വെറും സഹപ്രവർത്തകർ മാത്രമാണ്. ഇതു തമ്മിൽ വലിയ വ്യത്യാസമുണ്ട്. മറ്റൊരാളെ ചവിട്ടി താഴ്ത്തി സ്വയം മുന്നേറാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്’’– അശ്വിൻ പറഞ്ഞു.

“താരങ്ങൾ പരസ്പരം കാര്യങ്ങൾ പങ്കുവയ്ക്കുന്നാണ് ടീമിനു നല്ലതെങ്കിലും അങ്ങനെയൊന്നും ഇപ്പോൾ ഇന്ത്യൻ ടീമിൽ സംഭവിക്കുന്നില്ല. ടീം ഇന്ത്യയിൽ ഇപ്പോൾ ഓരോരുത്തരും ഒറ്റയ്ക്കുള്ള യാത്രയിലാണ്. വാസ്തവത്തിൽ, കാര്യങ്ങൾ പരസ്പരം പങ്കുവെച്ചാൽ ക്രിക്കറ്റ് കൂടുതൽ മെച്ചപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ അതൊന്നും ഇപ്പോള്‍ ഇന്ത്യൻ ടീമിൽ സംഭവിക്കുന്നില്ല. നിങ്ങളുടെ സഹായത്തിനായി ആരും വരില്ല. ഇതൊരു ഒറ്റപ്പെട്ട യാത്രയാണ്.’’ -അശ്വിൻ കൂട്ടിച്ചേർത്തു.

ടെസ്റ്റ് ബോളർമാരുടെ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തായിട്ടും ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്‍റെ പ്ലേയിങ് ഇലവനിൽ സ്ഥാനം നേടാൻ അശ്വിനു സാധിച്ചില്ല. ഓവലിൽ നടന്ന ഫൈനലിൽ പേസർ ഉമേഷ് യാദവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയതോടയാണ് അശ്വിനു സ്ഥാനം നഷ്ടമായത്. ഈ തീരുമാനത്തിന്റെ പേരിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും പരിശീലകൻ രാഹുൽ ദ്രാവിഡിനും ഏറെ വിമർശനം നേരിടേണ്ടി വന്നു. ഫൈനലിൽ ഓസീസിനെതിരെ ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടിയും വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News