മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; ശബ്ദവോട്ടോടെ തള്ളി

മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ശബ്ദവോട്ടോടെ അവിശ്വാസ പ്രമേയം തള്ളി. പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളികളോടെ സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് ശബ്ദവോട്ടോടെ അവിശ്വാസ പ്രമേയം തള്ളിയത്.

also read- നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട്…ഇനി വേറെ ഒരാൾക്കും  ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ; കമന്റിന് മറുപടിയുമായി ധർമജൻ ബോൾഗാട്ടി

മണിപ്പൂര്‍ വിഷയത്തില്‍ വിശദമായ ചര്‍ച്ച ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കഴിഞ്ഞ രണ്ട് ദിവസം പ്രതിപക്ഷം മണിപ്പൂര്‍ വിഷയം സഭയില്‍ ഉന്നയിച്ചു. അയോഗ്യത പിന്‍വലിച്ചതിന് ശേഷം ലോക്‌സഭയില്‍ തിരികെയെത്തിയ രാഹുല്‍ ഗാന്ധി എംപി വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. മണിപ്പൂരില്‍ ഹിന്ദുസ്ഥാനെ കൊലപ്പെടുത്തിയെന്നായിരുന്നു രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. പ്രധാനമന്ത്രിയെ രാഹുല്‍ രാവണനോട് ഉപമിച്ചിരുന്നു. രാവണന്‍ രണ്ട് പേരെയായിരുന്നു കേട്ടിരുന്നതെന്നും മോദിയും അങ്ങനെതന്നെയാണെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.

also read- മണിപ്പൂര്‍ കലാപത്തിനിടെ വീണ്ടും ബലാത്സംഗം; പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍

പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് മറുപടിയുമായി എത്തിയ മോദി മണിപ്പൂര്‍ കലാപത്തെക്കുറിച്ച് കാര്യമായി സംസാരിച്ചില്ല. 2024ല്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നായിരുന്നു മോദി പറഞ്ഞത്. മൂന്നാം ഊഴത്തില്‍ ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തി ആയി മാറുമെന്നും മോദി പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്നതിനിടെ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞു. കാഴ്ചപ്പാടോ നേതൃത്വമോ ഇല്ലാത്തവരാണ് കോണ്‍ഗ്രസ് എന്നായിരുന്നു വിമര്‍ശനം. ഇന്ത്യ നിര്‍മിച്ച വാക്‌സിനില്‍ പോലും ഇവര്‍ക്ക് വിശ്വാസമില്ല. വിദേശ വാക്‌സിനാണ് വിശ്വാസം. ഇന്ത്യയിലെ ജനങ്ങളെ പോലും വിശ്വാസമില്ല. കോണ്‍ഗ്രസ് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ ജനങ്ങള്‍ പറയുന്നത് കോണ്‍ഗ്രസ് എന്നാല്‍ അവിശ്വാസം എന്നാണ്.ബംഗാളിലെ ജനങ്ങളും ഇത് തന്നെ പറയുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത് സംസ്ഥാങ്ങളിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസില്‍ വിശ്വാസമില്ല. ത്രിപുരയിലെയും ഒഡീഷയിലെയും ജനങ്ങള്‍ കോണ്‍ഗ്രസിനെ പുറത്താക്കിയെന്നും മോദി പറഞ്ഞു. സര്‍ക്കാരിനെ പുകഴ്ത്തിയും പ്രതിപക്ഷത്തെ ഇകഴ്ത്തിയും സംസാരം തുടര്‍ന്ന മോദി മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത് ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണെന്നാണ് പറഞ്ഞത്. മോദിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചതോടെ അവിശ്വാസ പ്രമേയം ശബ്ദവോട്ടോടെ തള്ളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News