
എൻ ഡി എ സ്ഥാനാർഥി വീണാ നായർക്കും വോട്ടില്ല. ഏറ്റുമാനൂരിൽ എൻ ഡി എ സ്ഥാനാർഥിയായിരുന്നു വീണാ നായർ. ഇതോടെ വീണാ നായർക്ക് മത്സരിക്കാൻ കഴിയില്ല. 20-20 ആണ് വീണാ നായരെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സിനിമാ – ടി വി ഷോ യിലൂടെ പ്രമുഖയായ താരമാണ് വീണാ നായർ.
Also read: കെ സുധാകരന് നേതൃത്വം വഴങ്ങുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ സമ്മർദം ശക്തമാക്കി അടൂർ പ്രകാശ്
കോട്ടയം ഒളശ്ശയിൽ ജനിച്ച്, ചങ്ങനാശ്ശേരിയിലേക്ക് വിവാഹം കഴിച്ചയച്ച വീണാ നായർ സിനിമ മേഖലയിൽ നിന്നുമാണ് ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഏറ്റുമാനൂരിൽ എത്തിയത്. നാമനിർദ്ദേശ പത്രിക പൂരിപ്പിക്കുന്ന വേളയിലാണ് വോട്ടർ പട്ടിക പരിശോധിച്ചത്. അപ്പോഴാണ് വോട്ടർ പട്ടികയിൽ പേരില്ലെന്ന വിവരം വീണാ അറിഞ്ഞത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരിക്കൽ മാത്രമാണ് വീണാ വോട്ട് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം എൻ ഡി എ സ്ഥാനാർഥിയായ പ്രഖ്യാപിച്ച ലക്ഷ്മി പ്രിയയ്ക്കും വോട്ട് ഇല്ല എന്ന് കണ്ടെത്തിയിരുന്നു. പെരുമ്പാവൂരിലാണ് എൻ ഡി എ സ്ഥാനാർത്ഥിയായി ലക്ഷ്മി പ്രിയ മത്സരിക്കാൻ ഇരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

