ബിജെപിക്ക് നില ​ഗുരുതരം ! പോര് മുറുകുന്നു: തന്നെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം രാജീവ് ചന്ദ്രശേഖറിനില്ലെന്ന് നോബിൾ മാത്യു

Nobel Mathew statement

ഡ്വ. നോബിൾ മാത്യുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി നോബിൾ മാത്യു. തന്നെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം രാജീവ് ചന്ദ്രശേഖറിനില്ല, നടപടിക്രമങ്ങൾ പാലിക്കാതെയാണ് തീരുമാനം, രാജീവ് ചന്ദ്രശേഖറിന് അക്കാര്യം അറിയില്ല, തന്നെ സംബന്ധിച്ച് ബിജെപി ജീവനോപാധിയല്ലെന്നും നോബിൾ പറഞ്ഞു.

Also read: കേരളം വിജയിക്കട്ടെ, സഖാവ് വിജയൻ വിജയിക്കട്ടെ; തുടർഭരണത്തിന് ആശംസകൾ നേർന്ന് കമലഹാസൻ

കാഞ്ഞിരപ്പള്ളിയിൽ തന്റെ പേരാണ് ഉണ്ടായിരുന്നത്, സ്വതന്ത്രനായി മത്സരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും സ്വന്തം നാട്ടിൽ പോലും ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കി കൊടുക്കാൻ കഴിയാത്ത ആളാണ് ജോർജ് കുര്യൻ, കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോർജ് കുര്യൻ്റെ വാർഡിൽ ബിജെപിക്ക് കിട്ടിയത് ആകെ 80 വോട്ട് മാത്രമാണെന്നും ക്രൈസ്തവർ ബിജെപിയിലേക്ക് വരാതിരിക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ച ആളാണ് ജോർജ് കുര്യനെന്നും നോബിൾ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ തന്നെ സിപിഐഎം സ്ഥാനാർഥികളേയും പ്രഖ്യാപിച്ച് പ്രചാരണം ഊർജസ്വലമാക്കിയിരിക്കുകയാണ്. കോൺ​ഗ്രസിലാണെങ്കിൽ സീറ്റിന്റെ പേരിലുള്ള തമ്മിലടിക്ക് ഇതുവരെ അവസാനമായിട്ടില്ല, തെരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും സ്ഥാനാർഥികളെ തീരുമാനിക്കാനാകുമോ എന്ന ആശങ്കയിലാണ് അവർ. ബിജെപിയിലും പോര് ഒട്ടും കുറവല്ല. സീറ്റിന്റെ പേരിലും അഭിപ്രായങ്ങളിലെ ഭിന്നതയും ബിജെപിയും കലഹം രൂക്ഷമാക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News