രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്

രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്. മൗംഗി ജി ബവേണ്ടി, ലൂയിസ് ബ്രസ്, അലക്‌സി ഐ എകിമോവ് തുടങ്ങിയവരാണ് പുരസ്‌കാര ജേതാക്കള്‍.

ക്വാണ്ടം ഡോട്ട്, നാനോപാര്‍ട്ടിക്കിള്‍സ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലോടെ, ഈ ശാസ്ത്രജ്ഞര്‍ നാനോടെക്നോളജിയില്‍ പുതിയ വിത്തു വിതച്ചുവെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.

Also Read;  പട്ടിക വിഭാഗം വിദ്യാര്‍ഥികള്‍ക്കു ജര്‍മനിയില്‍ നഴ്സിങ് പഠനമൊരുക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

അലക്‌സി എക്കിമോവാണ് 1981ല്‍ ആദ്യമായി ക്വാണ്ടം ഡോട്ട്‌സ് എന്ന ആശയം ശാസ്ത്രലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. അതീവ സൂക്ഷ്മമായ, നാനോ സെമികണ്ടക്ടര്‍ പാര്‍ട്ടിക്കിളുകളാണ് ക്വാണ്ടം ഡോട്ട്‌സ്. കോശങ്ങളുടെയും കലകളുടെയും സൂക്ഷ്മ വിവരങ്ങള്‍ വരെയെടുത്ത് പ്രദര്‍ശിപ്പിക്കാനും കാന്‍സര്‍ ചികിത്സയിലുമെല്ലാം ഇവ വളരെ നിര്‍ണായകമായ ഘടകമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News