എവർഗ്രീൻ ക്ലാസിക്കുകളുടെ ശില്പി : വിഖ്യാത എഴുത്തുകാരൻ മരിയൊ വര്‍ഗാസ് യോസ അന്തരിച്ചു

പ്രശസ്ത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ മരിയൊ വര്‍ഗാസ് യോസ (89 ) അന്തരിച്ചു. അദ്ദേഹത്തിന്റെ മക്കളാണ് മരണ വിവരം അറിയിച്ചത്.

പത്രപ്രവര്‍ത്തകന്‍,കോളജ് അധ്യാപകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നീ മേഖലകളിൽ പ്രശസ്തനായ യോസ എല്‍ ബൂം എന്നറിയപ്പെടുന്ന ലാറ്റിനമേരിക്കന്‍ സാഹിത്യ തരംഗത്തിലെ അവസാന അംഗം കൂടിയാണ്. 2010ലാണ് യോസക്ക് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. ‘ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട്’ എന്ന പുസ്തകത്തിനാണ് യോസയ്ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.ലാറ്റിനമേരിക്കയുടെ പ്രധാനമായും ബ്രസീലിന്റെയും പെറുവിന്റെയും ചരിത്രവും സാമൂഹിക- രാഷ്ട്രീയ സംഭവങ്ങളുമാണ് യോസയുടെ നോവലുകളിലെ പ്രധാന പ്രമേയങ്ങളാവാറുള്ളത് . അന്‍പത് വര്‍ഷത്തിലേറെ നീണ്ട എഴുത്തുജീവിതത്തില്‍ ദി ടൈം ഓഫ് ദി ഹീറോ, കോണ്‍വര്‍സേഷന്‍ ഇന്‍ കത്തീഡ്രല്‍, ദി ഫീസ്റ്റ് ഓഫ് ദി ഗോട്ട് എന്നിവയുള്‍പ്പടെ നിരവധി നോവലുകള്‍ എഴുതി.

ALSO READ : താരപ്പൊലിമയില്‍ പിണറായി പെരുമ സാംസ്‌കാരികോത്സവത്തിന് സമാപനം


യോസയുടെ നിരവധി പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് . ഇതിൽ രണ്ടാനമ്മക്ക് സ്തുതി എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News