
അണക്കെട്ടുകള്‍ക്ക് സമീപം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ ഒ സി വാങ്ങേണ്ടത് മുമ്പേ ഉണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഡാമുകളുടെ അടുത്തുള്ള നിര്‍മാണങ്ങള്‍ ഏത് രീതിയിലുള്ളതാണ് എന്നതില്‍ ഒരു ധാരണ വേണം. പഴശ്ശി ഡാമിന്റെ സമീപത്തുള്ള വീടുകള്‍ക്ക് അനുമതി നല്‍കും. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്. ഉത്തരവില്‍ മാറ്റം വരുത്തി പ്രശ്‌നപരിഹാരം കാണുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ജലാശയങ്ങളെയും ജലസംഭരണികളെയും സംരക്ഷിക്കാനുള്ള പൂര്‍ണ ഉത്തരവാദിത്വം നമുക്ക് തന്നെയാണ്. ഉത്തരവുകളില്‍ ആശങ്കയും ആശയകുഴപ്പവുമില്ല. അണക്കെട്ടുകള്‍ സംരക്ഷിക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ആശങ്കയുടെ ആവശ്യമില്ല. ജനങ്ങളുടെ താത്പര്യവും സംരക്ഷിക്കും. ഡിസംബർ 26ന് ഇറക്കിയ ഉത്തരവ് അന്തിമമല്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also: ’27ന് ടൗൺഷിപ്പിന് തറക്കല്ലിടും; പുനരധിവാസം ഒരു മിനിറ്റ് പോലും വൈകാതെ നടപ്പിലാക്കും’; മന്ത്രി കെ രാജൻ
ജനദ്രോഹപരമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. ജനങ്ങള്‍ക്ക് ദ്രോഹം ഇല്ലാത്തതും ഡാമുകളെ സംരക്ഷിക്കുന്നതും ആയ നടപടി ഉണ്ടാകും. ഡിസംബറിലെ ഉത്തരവ് ഇനി ഇല്ല. ആ ഉത്തരവ് നിലനില്‍ക്കുന്നില്ല. പുതുക്കിയ ഉത്തരവ് ഉടന്‍ ഇറക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇതോടെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
ഉത്തരവില്‍ മാറ്റം വരുത്തും എന്നുള്ള മന്ത്രിയുടെ തീരുമാനം നല്ലതാണെന്ന് മോൻസ് ജോസഫ് പറഞ്ഞു. ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇത് വെച്ച് കൊലവിളി ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അനാവശ്യമായി ഓഫീസില്‍ കയറ്റിയിറക്കുന്നു. ഉത്തരവ് മരവിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here