
നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 1126 പത്രികകളാണ് ഇതുവരെ സമർപ്പിച്ചത്. സൂക്ഷ്മ പരിശോധന നാളെ നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. തെരഞ്ഞെടുപ്പിൻ്റെ അന്തിമ ചിത്രം വ്യാഴാഴ്ച അറിയാനാകും.
അതേസമയം, തെരഞ്ഞെടുപ്പിന് 17 നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ
ആവേശത്തോടെ ഇടതു സ്ഥാനാര്‍ഥികളുടെ മുന്നേറ്റം. തിരുവനന്തപുരത്ത് ഇടതു സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി നാളെ മുതല്‍ സ്ഥാനാര്‍ഥികളുടെ വാഹന പര്യടനങ്ങള്‍ ആരംഭിക്കും.
ALSO READ: ‘പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ കൈപിടിച്ചുയർത്തിയത് എൽഡിഎഫ് സർക്കാർ’; കെ എൻ ബാലഗോപാൽ
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി വി.കെ.പ്രശാന്തിന്റെ ആവേശത്തിനൊപ്പം പിന്നാലെ എല്ലാ മണ്ഡലങ്ങളിലും റോഡ് ഷോ, കവലകള്‍ തോറും സ്ഥാനാര്‍ഥികളുടെ വോട്ട് അഭ്യര്‍ഥന. തിരുവനന്തപുരം ജില്ലയിലെ അവശേഷിച്ച അഞ്ച് സ്ഥാനാര്‍ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിച്ചു. കാട്ടാക്കടയിലെ ഇടതുസ്ഥാനാര്‍ഥി ഐബി സതീഷ്, അരുവിക്കരയിലെ അഡ്വ. ജി സ്റ്റീഫന്‍, നെടുമങ്ങാട് ജി.ആര്.അനില്‍, തിരുവനന്തപുരം സെട്രലില്‍ ചലച്ചിത്രം നടന് കൂടിയായ സുധീര്‍ കരമന, കോവളത്ത് ഭഗത് റൂഫസ് എന്നിവരാണ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

