രാജീവ് ചന്ദ്രശേഖർ അയോഗ്യൻ ?; നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചു

RAJEEV CHANDRASEKHAR

ബി ജെ പി നേമം നിയോജകമണ്ഡലം സ്ഥാനാർത്ഥിയും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചു. സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന ആക്ഷേപത്തെത്തുടർന്നാണ് റിട്ടേർണിംഗ് ഓഫീസർ നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന താൽക്കാലികമായി മാറ്റിവെച്ചത്.

Also read: ഇതെന്ത് മാധ്യമ പ്രവർത്തനം? കാണാത്തതേ പറയൂ… തെറ്റാണെങ്കിലും തിരുത്തില്ല; കള്ളം പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ

അതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശ പത്രിക മാറ്റിവെച്ചു. വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കൃത്യമായ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ ഉച്ചകഴിഞ്ഞ് വിശദമായ വാദം കേൾക്കും. പറവൂർ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായാണ് വി ഡി സതീശൻ പത്രിക സമർപ്പിച്ചത്.

English summary : The scrutiny of the nomination papers of BJP Nemom constituency candidate and BJP state president Rajeev Chandrasekhar has been temporarily postponed.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News