‘മൊ‍ഴിമാറ്റിയതും ഹിന്ദി പതിപ്പ് പുറത്തിറക്കിയതും എൻ്റെ അനുവാദമില്ലാതെ’; വിവാദത്തിൽ പ്രതികരിച്ച് നോറ ഫത്തേഹി

‘കെഡി: ദ ഡെവിൾ’ എന്ന ചിത്രത്തിലെ ‘സർക്കേ ചുനാർ തേരി സർക്കേ’ എന്ന ഗാനത്തെച്ചൊല്ലിയുള്ള വിവാദങ്ങളിൽ ഒടുവിൽ പ്രതികരണവുമായി നടി നോറ ഫത്തേഹി. ഗാനത്തിനെതിരെ ഉയർന്ന ജനരോഷത്തിന് താരം നന്ദി രേഖപ്പെടുത്തി. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് അണിയറപ്രവർത്തകർ ഗാനം പിൻവലിച്ചതിൽ താൻ സന്തുഷ്ടയാണെന്ന് നോറ വ്യക്തമാക്കി.

മൂന്ന് വർഷം മുമ്പ് കന്നഡ ഭാഷയിലാണ് ഈ ഗാനം ചിത്രീകരിച്ചതെന്ന് നോറ പറയുന്നു. സഞ്ജയ് ദത്തിനെപ്പോലൊരു വലിയ താരത്തോടൊപ്പം അഭിനയിക്കാനുള്ള അവസരമായതിനാലാണ് താൻ അതിന് സമ്മതിച്ചതെന്നും താരം പറയുന്നു. എന്നാൽ ഈ ഗാനം ഹിന്ദിയിലേക്ക് മൊഴിമാറ്റിയതിനെക്കുറിച്ചോ, അതിൽ ഉപയോഗിച്ച വരികളെക്കുറിച്ചോ തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്ന് താരം വ്യക്തമാക്കി. തന്റെ അനുവാദമില്ലാതെയാണ് ഹിന്ദി പതിപ്പ് പുറത്തിറക്കിയതെന്നും നോറ കൂട്ടിച്ചേർത്തു.

ALSO READ: ഞങ്ങൾ രണ്ട് ഇൻഡക്ഷൻ സ്റ്റൗ വാങ്ങി; നിങ്ങളും വാങ്ങിക്കോളൂ… എൽപിജി പ്രതന്ധിയിൽ അക്ഷയ് കുമാർ

ഹിന്ദി പതിപ്പിലെ വരികൾ അശ്ലീലമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്നെ താൻ സംവിധായകനോട് പ്രതിഷേധം അറിയിച്ചിരുന്നുവെന്ന് നോറ പറയുന്നു. തന്റെ പ്രതിച്ഛായയെ ബാധിക്കുന്ന ഇത്തരം ഉള്ളടക്കങ്ങളിൽ നിന്ന് താൻ നേരത്തെ തന്നെ വിട്ടുനിന്നിരുന്നുവെന്നും സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തിരുന്നില്ലെന്നും താരം വെളിപ്പെടുത്തി. പാട്ടിന്റെ ലോഞ്ച് വേളയിൽ ഉപയോഗിച്ച ചില ചിത്രങ്ങൾ മോശമായ രീതിയിലുള്ളതാണെന്ന് കണ്ടപ്പോൾ തന്നെ താൻ അസ്വസ്ഥയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ഇത്തരം ഉള്ളടക്കങ്ങൾ നിർമ്മിക്കുന്ന സംവിധായകരും നിർമ്മാതാക്കളും ഉത്തരവാദിത്തം കാണിക്കണം. താരങ്ങളുടെ പേര് ദുരുപയോഗം ചെയ്യരുതെന്നും ഇത്തരം കാര്യങ്ങളിൽ താൻ ഇനി മുതൽ കൂടുതൽ ശ്രദ്ധാലുവായിരിക്കുമെന്നും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News