രോ​ഗം സ്ഥിരീകരിച്ചത് 112 പേർക്ക്; ഹാൻ്റാ വൈറസിന് പിന്നാലെ ഭീ​തി പരത്തി കരീബിയൻ ക്രൂസിൽ നോറോ വൈറസ്

norovirus after hantavirus

ലോകം ഇന്ന് ​​ഹാൻ്റാ വൈറസ് ഭീതിയിലാണ്. കൊവിഡ് പോലെ രൂക്ഷമാകുമോ ഹാൻ്റാ വൈറസ് എന്നതാണ് എല്ലാവരുടേയും സംശയങ്ങൾ. എന്നാൽ കൊവി‍ഡ് പോലെ അപകടകാരിയല്ല ഹാൻ്റാ വൈറസ് എന്നാണ് ലോകാരോ​ഗ്യ സംഘടന പറയുന്നത്. എന്നാൽ ഹാൻ്റാ വൈറസിന് പിന്നാലെ നോറോ വൈറസ് എന്ന ​ഭീതിയും ഇപ്പഴെത്തിയിരിക്കുന്നു. കരീബിയിൻ ക്രൂസിനെ 112 പേർക്കാണ് ഹാൻ്റാ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഫ്ലോറിഡയിൽ നിന്ന് പുറപ്പെട്ട ‘കരീബിയൻ പ്രിൻസസ്’ കപ്പലിലെ നൂറിലധികം യാത്രക്കാർക്കും ജീവനക്കാർക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ആകെ 3113 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. രോ​ഗം സ്ഥിരീകരിച്ചവരിൽ യാത്രക്കാരും ജീവനക്കാരുമുണ്ട്. ഛർദ്ദിയും, വയറിളക്കവുമാണ് രോ​ഗ ലക്ഷണങ്ങൾ. ഏപ്രൽ 28 നാണ് ക്രൂയിസ് യാത്ര ആരംഭിച്ചത്. അതിനിടെയ കഴിഞ്ഞയാഴ്ചയാണ് രോ​ഗം കപ്പലിൽ സ്ഥിരീകരിച്ചതെന്ന് ഏജൻസികൾ പറയുന്നു.

Also read: ‘ഇനി ഇറാൻ ചിരിക്കില്ല’; അശാന്തി പടർത്താൻ ഒരുങ്ങി ഭീഷണിയുമായി ട്രംപ്

അതിവേഗം പടരുന്ന ഈ വൈറസിനെ “വിന്റർ വോമിറ്റിംഗ് ബഗ്” എന്നും വിളിക്കാറുണ്ട്. മലിനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഇത് പ്രധാനമായും പകരുന്നത്. യാത്രം അവസാനിക്കുമ്പോഴേക്കും ഇത് എത്ര പേരിലേക്ക് പടരുമെന്നതാണ് ഇനിയുള്ള ആശങ്ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News