
ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. ഉത്തരാഖണ്ഡിൽ ശക്തമായ മഴയെ തുടർന്ന് മണ്ണിടിയുകയും നദികളിലെ ജലനിരപ്പ് ഉയരുകയും ചെയ്തു. ബദരീനാഥ്, കേദാർനാഥ് തീർത്ഥാടന യാത്രകൾ താത്ക്കാലികമായി തടസം നേരിടുന്നുണ്ട്.
ചമോലി ജില്ലയിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കൂടുതൽ ശക്തമായ മഴ ഉണ്ടാകുമെന്ന പ്രവചനത്തെത്തുടർന്ന് സംസ്ഥാനമുടനീളം അതീവ ജാഗ്രതയിലാണ്. അതേസമയം ഹിമാചൽ പ്രദേശ്, കാശ്മീർ സംസ്ഥാനങ്ങളിലും കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 9 ആയി ഉയർന്നു. വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അസം, അരുണാചൽ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്.
Heavy rainfall continues to affect several parts of North India, with the death toll in Himachal Pradesh rising to nine. Authorities have issued fresh warnings for Uttarakhand, Jammu and Kashmir, and the Northeast.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

