ഉരുകി ഉത്തരേന്ത്യ: വിവിധ സംസ്ഥാനങ്ങളിൽ 45 ഡിഗ്രി കടന്ന് താപനില

heat kerala

ചൂടിൽ വെന്തുരുകി ഉത്തരേന്ത്യ. വിവിധ സംസ്ഥാനങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നു. 44 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയ ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്ന് ദില്ലി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ദില്ലിയിൽ വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്‌.

ALSO READ: ഉറിയിൽ പാക് ഷെല്ലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളെ സന്ദർശിച്ച് സിപിഐഎം പ്രതിനിധിസംഘം

ഹരിയാന രാജസ്ഥാൻ ഉത്തർപ്രദേശ് പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും നാല്പതിനു മുകളിൽ ആണ് താപനില രേഖപ്പെടുത്തിയത്. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഗതാഗത സംവിധാനത്തിലും കെട്ടിട നിർമ്മാണ പ്രവർത്തികളിലും നിയന്ത്രണമേർപ്പെടുത്താനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്.

news summary: North India is facing extreme heat, with temperatures soaring to 45°C in multiple states. Delhi has issued a red alert as it records 44°C, urging residents to take precautions.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News