
നിലമ്പൂരിനൊപ്പം രാജ്യത്തെ നാല് നിയമസഭാ മണ്ഡലങ്ങളിലും പോളിങ്ങ് തുടരുന്നു. പഞ്ചാബിലെ ലുധിയാന വെസ്റ്റ് , ബംഗാളിലെ കാളിഗഞ്ച്, ഗുജറാത്തിലെ വിസവാദര്‍, കാഡി മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
ബംഗാളിലെ കാളിഗഞ്ചില്‍ 30.64 ശതമാനംപോളിംഗ് രേഖപ്പെടുത്തി. ലുധിയാന മണ്ഡലത്തില്‍ 21.51 ശതമാനമാണ് പോളിംഗ്. ഗുജറാത്തിലെ വിസവാദറില്‍ 28.15 ശതമാനവും കാദി മണ്ഡലത്തില്‍ 23.85 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്.
നിലമ്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കവെ 11 മണി വരെ 30 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടിംഗ് ഇപ്പോഴും നല്ല രീതീയിൽ പുരോഗമിക്കുകയാണ്. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്.
Also Read : വോട്ടെടുപ്പ് ആരംഭിച്ചു; വോട്ട് രേഖപ്പെടുത്താനെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്
1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും പ്രദേശത്ത് സജ്ജമാണ്. പ്രധാനപ്പെട്ട മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം മണ്ഡലത്തില്‍ തന്നെ വോട്ടു ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്.
2, 32, 381 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ വിധിയെഴുതുന്നത്. 1, 13, 613 പുരുഷന്മാരും, 1, 18, 760 സ്ത്രികള്‍ എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവരാണ് പോളിംഗ് ബൂത്തിലെത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here