
ഹിമാചല്‍ പ്രദേശിലെ കാലാവര്‍ഷം കനക്കുന്നു. ഷിംലയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു.17 ജില്ലകളില്‍ റെഡ് അലർട്ട്. ഉത്തരകാശിയിലെ മേഘ വിസ്‌ഫോടനത്തില്‍ പെട്ടവരെ ഇതുവരെ കണ്ടെത്താനായില്ല. ഉത്തരാഖണ്ഡ് , ജമ്മു കശ്മീര്‍, ബീഹാര്‍ , ഒഡിഷ എന്നിവിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണു. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ ഒഴിപ്പിച്ചത് വന്‍ ദുരന്തം ഒഴിവായി. മഴ കനക്കുന്ന സാഹചര്യത്തില്‍ സോളാന്‍, ഉത്തരകാശി, ഡെറാഡൂണ്‍, പൗരി, നൈനിറ്റാള്‍, ഷിംല തുടങ്ങി 17 ജില്ലകളില്‍ റെഡ് അലർട്ട് തുടരുകയാണ്.
Also read: മണിപ്പൂരിൽ വീണ്ടും സംഘർഷം: വെടിവെപ്പിൽ 4 പേർ കൊല്ലപ്പെട്ടു
ഉത്തരാകാശിയില്‍ ഇന്നലെയുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ കാണാതായ 6 പേരെ ഇതുവരെ കണ്ടെത്താനായില്ല. ശക്തമായ മഴയും മണ്ണിടിച്ചിലും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നതായി എസ് ടി ആര്‍ എഫ് സംഘം വ്യക്തമാക്കി. ബീഹാറിലെ ഗയ വെളളച്ചാട്ടത്തിലുണ്ടായ കുത്തെഴുക്കില്‍ ആറ് സ്ത്രീകള്‍ ഒഴുക്കില്‍പ്പെട്ടു. ഒഡീഷയില്‍ കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ ആയതോടെ അഞ്ഞൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദില്ലി, ജമ്മു കശ്മീര്‍, ഹരിയാന, യുപി എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here